കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറ്റിയൊരാളെ അന്വേഷിക്കുന്നു', ട്രോളി മന്ത്രി എംഎം മണി!

Google Oneindia Malayalam News

മന്ത്രി എംഎം മണിയുടെ കുറിപ്പ്: '' എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറ്റിയൊരാളെ അന്വേഷിക്കുന്നു! ഒരു പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാതെ നിസ്സഹായമായി വിലപിക്കുന്നത് മറ്റാരുമല്ല; സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ്, വലിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്, പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച പാർട്ടിയാണ്. അതിനായി താൻ എവിടെ വേണമെങ്കിലും പോയി പണി എടുത്തു കൊള്ളാം, ഒരു പ്രസിഡന്റിനെ കണ്ടെത്തിത്തന്നാൽ മതി, പക്ഷേ അത് നെഹ്റു കുടുംബത്തിൽ നിന്നാകരുത്. ഇതാണ് അവസാനം ഇളമുറക്കാരി പറഞ്ഞിരിക്കുന്നത് .

പറ്റിയ ഒരാളെ കണ്ടെത്തി പെട്ടെന്നു തന്നെ ഒഴിവ് നികത്തണം. അല്ലെങ്കിൽ നാണക്കേടാണ്. ഒഴിവ് നികത്തുമ്പോൾ, കേരളത്തിൽ പരക്കെ കാണുന്നതുപോലെ കാക്കിനിക്കർ ഒളിവസ്ത്രമായി അണിഞ്ഞു നടക്കുന്ന കോൺഗ്രസുകാർ പ്രസിഡന്റിന്റെ കസേരയിൽ കയറിപ്പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ നന്ന്. എന്തായാലും നെഹ്റു കുടുംബത്തിലെ ഇളമുറക്കാർക്കെങ്കിലും തിരിച്ചറിവുണ്ടായല്ലോ. ഈ തിരിച്ചറിവ് കോൺഗ്രസിലെ "മുതിർന്നവർ"ക്കാർക്കും ഇല്ലാതെയും പോയി. കഷ്ടം, എന്നല്ലാതെ എന്തു പറയാൻ'' എന്നാണ് കുറിപ്പ്.

MANI

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിക്കുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് തയ്യാറല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ നിയോഗിക്കണം എന്ന് ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള നേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജി വെച്ചതും പാർട്ടിയിലെ നേതൃത്വ പ്രശ്നം തുടങ്ങിയതും.

 പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിക്കുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് തയ്യാറല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ നിയോഗിക്കണം എന്ന് ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള നേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജി വെച്ചതും പാർട്ടിയിലെ നേതൃത്വ പ്രശ്നം തുടങ്ങിയതും.

English summary
Minister MM Mani trolls Congress for not having a full time President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X