കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് സർക്കാരുകളെ കോൺഗ്രസുകാർ തന്നെ അട്ടിമറിക്കുന്നു; ആർക്കും വിലയ്ക്ക് വാങ്ങാം, ട്രോളി മന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സ്വന്തമായി ഒരു അധ്യക്ഷൻ പോലും ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ കോൺഗ്രസിന് എന്ന് എംഎം മണി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കോൺഗ്രസുകാർ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നു. അവരുടെ മുൻ എംപിമാരും എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുകയാണ്. കോൺഗ്രസുകാരെ ആർക്കും വിലയ്ക്ക് വാങ്ങാം എന്നതാണ് അവസ്ഥ എന്നും എംഎം മണി പരിഹസിച്ചു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പറഞ്ഞിരുന്നു: " ഇന്ത്യൻ നാഷണൽ കോൺഗ്രസ്" പിരിച്ചുവിടണം". അന്ന് അത് പ്രാവർത്തികമാക്കിയില്ല. 1947 മുതൽ പതിറ്റാണ്ടുകൾ ഏക ഛത്രാധിപതിയെപ്പോലെ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ "ഹാ കഷ്ടം" എന്നല്ലാതെന്തു പറയാൻ. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയും.

mm mani

Recommended Video

cmsvideo
Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam

പിന്നീട് ഇന്ദിരാഗാന്ധി, തുടർന്ന് രാജീവ് ഗാന്ധി അങ്ങനെ പ്രധാനമന്ത്രി പദവിയും, സോണിയാ ഗാന്ധിയിലൂടെ കോൺഗ്രസ് പാർട്ടിയും നെഹ്റു കുടുംബത്തിന്റെ മാത്രം സ്വത്താക്കി മാറ്റി. നെഹ്റു കുടുംബത്തെ വിട്ടുള്ള കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നു.. ഇപ്പോൾ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല. ഇതിന്റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി.

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കുംരാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കോൺഗ്രസുകാർ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരമാണ്. അവരെ ആർക്കും വിലയ്ക്കു വാങ്ങാമെന്ന അവസ്ഥ. മാത്രമല്ല, അവരുടെ മുൻ എംപിമാരും എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുകയാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകം കോൺഗ്രസ് പാർട്ടിക്ക് ഇല്ലാതെ പോയി എന്നത് പരിതാപകരമാണ്. എന്തായാലും ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പംജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പം

രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!

 തിരുവനന്തപുരത്ത് മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുന്നുവെന്ന് വിവി രാജേഷ്, സർക്കാരിന് വിമർശനം തിരുവനന്തപുരത്ത് മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുന്നുവെന്ന് വിവി രാജേഷ്, സർക്കാരിന് വിമർശനം

English summary
Minister MM Mani trolls Congress over crisis in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X