കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി വച്ച് പൊറുപ്പിക്കില്ല; അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കും, ഓവര്‍സിയര്‍ക്കും സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കൊച്ചി: കരാറുകാര്‍ക്കെതിരെയുള്ള നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ തുടരുകയാണ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കയാണ് ഇദ്ദേഹം. ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണി കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താണ് അദ്ദേഹം വീണ്ടും ജനശ്രദ്ധയാകര്‍ശിക്കുന്നത്.

കായിക പ്രേമികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്കും വേണം കളിയിടം, ഉള്ളത് കളയരുതെന്നാണ് ഇവരുടെ അപേക്ഷകായിക പ്രേമികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്കും വേണം കളിയിടം, ഉള്ളത് കളയരുതെന്നാണ് ഇവരുടെ അപേക്ഷ

അസിസ്റ്റന്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

1

ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിക്കൂട്ട് പണി നാട്ടുകാര്‍ തന്നെ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു ഇത് വൈറലാവുകയായിരുന്നു. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിയുന്ന ദൃശ്യങ്ങളാണ് ഇത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്ന ദൃശ്യ.ങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചത്. പിറ്റേന്നുതന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.

സാമന്തയ്ക്ക് കോടതിയിലും തിരിച്ചടി, നിങ്ങളല്ലേ സ്വന്തം ജീവിതം പരസ്യമാക്കുന്നത്, കോടതിയുടെ ചോദ്യംസാമന്തയ്ക്ക് കോടതിയിലും തിരിച്ചടി, നിങ്ങളല്ലേ സ്വന്തം ജീവിതം പരസ്യമാക്കുന്നത്, കോടതിയുടെ ചോദ്യം

2

കഴിഞ്ഞ ദിവസം ദേശീയ പാത 766ല്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന കരാറുകാരായ നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന കമ്പനിക്കെതിരെ മന്ത്രി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. തൊട്ട് പിന്നാലെ കാസര്‍കോടുള്ള എം ഡി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്കെതിരെയും മന്ത്രി നടപടിയെടുത്തിരുന്നു. റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിക്കുകയും സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നുമാണ് ഈ കമ്പനിയെ പുറത്താക്കുന്ന രീതിയിലുള്ള നടപടിയെടുത്തത്. പേരാമ്പ്ര -താന്നിക്കണ്ടി - ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് പെതുമാമത്ത് വകുപ്പ് കരാറുകാരെ പുറത്താക്കുന്ന നടപടി സ്വീകരിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപയും അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. പിന്നീട് പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം നടപടി സ്വീകരിച്ചത്.

കശ്മീരില്‍ അമിത് ഷായുടെ വന്‍ പ്രഖ്യാപനം; സംസ്ഥാന പദവി പുനഃസ്ഥാപിക്കും, പക്ഷേ അതിന് മമ്പ്...കശ്മീരില്‍ അമിത് ഷായുടെ വന്‍ പ്രഖ്യാപനം; സംസ്ഥാന പദവി പുനഃസ്ഥാപിക്കും, പക്ഷേ അതിന് മമ്പ്...

3

കരാറുകാരനെയും തന്റടുക്കല്‍ എംഎല്‍എ മാര്‍ കൂട്ടി വരരുതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവനക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ വാക്കാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. മുമ്പ് വൈദ്യുതി മന്ത്രിയായിരുന്ന ഘട്ടത്തില്‍ ഒരു എംഎള്‍എ കരാറുകാരനെ കൂട്ടി തന്റടുക്കല്‍ വന്നപ്പോള്‍ താന്‍ പുറത്താക്കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

എസ്എഫ്ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എഐഎസ്എഫ്എസ്എഫ്ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എഐഎസ്എഫ്

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam
4

കരാറുകാരും ചില ഉദ്യോഗസ്ഥന്മാരും അവിശുദ്ധ കൂട്ട്‌കെട്ടുണ്ട് എന്ന് പറഞ്ഞത് വസ്തുതയാണെന്നും എംഎല്‍എ മാര്‍ മറ്റ് മണ്ഡലങ്ങളിലെ കരാറുകാരെ കൂട്ടി തന്റെ അടുക്കലേക്ക് വരേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉദ്യോഗസ്ഥരില്‍ അപൂര്‍വ്വം ചിലര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ല. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകള്‍ ഉണ്ട്. വര്‍ക്കുകളില്‍ അനാസ്ഥ കാട്ടുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ റിയാസിന്റെ പ്രവര്‍ത്തിക്ക് വന്‍ പിന്തുണയാണ് ഏറുന്നത്. ഇത് പോലുള്ള മന്ത്രിയെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് മന്ത്രിയെ അനുകൂലിച്ച് വരുന്ന കമന്റുകള്‍.

ശിശുക്ഷേമസമിതി ശിശുവേട്ട സമിതിയായി മാറി; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തലശിശുക്ഷേമസമിതി ശിശുവേട്ട സമിതിയായി മാറി; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

English summary
minister muhammad riyas suspended oversier and engineer due to corruption, in fort kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X