ഈ മഹാമാരിക്കാലത്ത് സിസ്റ്റർ ലിനിയുടെ ഓർമകൾ നമ്മുക്ക് കരുത്താകും; അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിപ പ്രതിരോധത്തിനിടെ ജീവന്‍ പൊലിഞ്ഞ സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സിസ്റ്റര്‍ ലിനിയെ ഓര്‍ക്കാതെ ഈ മഹാമാരി കാലം എങ്ങനെ കടന്നു പോകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലിനിയുടെ ഓര്‍മകള്‍ നമ്മുക്ക് കരുത്താണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നമ്മുക്ക് കരുത്താണ്. നിപ്പയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ്. ആത്മാര്‍ത്ഥമായ ആതുര സേവനത്തിന്റെ മാതൃകയായിരുന്നു സിസ്റ്റര്‍ ലിനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിനിയുടെ കൈ പടയില്‍ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകര്‍ന്നുവെന്നു എന്ന് സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍- പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സ്വജീവതത്തേക്കാള്‍ വലുതാണ് തന്റെ നാടിന്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാന്‍ പ്രചോദിപ്പിക്കുമെന്നാണ് ലിനിയുടെ മുന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications