കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ നിര്‍ദേശത്തിന് വില കല്‍പിച്ചില്ല; കരാറുകാരനെതിരെ ഉടന്‍ നടപടി

Google Oneindia Malayalam News

കോഴിക്കോട്: മന്ത്രിയുടെ നിര്‍ദ്ദേശത്തിന് വില നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനെതിരെ നടപടിയുമായി പൊതപമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിലെ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ദേശീയ പാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം കരാറുകാരനെതിരെ നടപടിക്കൊരുങ്ങിയത്. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം കാണിച്ചത്. മന്ത്രി കഴിഞ്ഞ മാസം ഈ സ്ഥലം സന്ദര്‍ശിച്ചക്കുകയും പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും മന്ത്രി നല്‍കുകയും ചെയ്തിരുന്നു.

oi

ഇന്ന് 11,150 പേർക്ക് കൊവിഡ്; എറണാകുളത്ത് 2000 ത്തിന് മുകളിൽ രോഗികൾ..ആകെ മരണം 27,084 ആയിഇന്ന് 11,150 പേർക്ക് കൊവിഡ്; എറണാകുളത്ത് 2000 ത്തിന് മുകളിൽ രോഗികൾ..ആകെ മരണം 27,084 ആയി

ഒരു ഭാഗത്തെ പ്രവര്‍ത്തി ഈമാസം 15 നകം തീര്‍ക്കണം എന്നായിരുന്നു മന്ത്രി കരാറുകാരന് നല്‍കിയ നിര്‍ദേശം. എന്നാല്‍ കരാറുകാരന്‍ ഈ നിര്‍ദേശത്തിന് കാര്യമായ വില നല്‍കിയില്ല. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഴിമതി കരാര്‍ രംഗത്ത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നല്‍കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ ജൂനിയര്‍ വോളിബോള്‍ ടീമിലെ വനിതാ താരത്തിന്റെ തലവെട്ടി താലിബാന്‍അഫ്ഗാനിസ്ഥാന്‍ ജൂനിയര്‍ വോളിബോള്‍ ടീമിലെ വനിതാ താരത്തിന്റെ തലവെട്ടി താലിബാന്‍

ഇത് സംബന്ധിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ആദ്യത്തെ നടപടിയാണ് ഇത്.
കരാര്‍ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയറും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാറുകാരനെ തന്റെ യടുക്കല്‍ എംഎല്‍എ മാര്‍ കൂട്ടി വരരുതെന്ന് പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അദ്ദേഹത്തിന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.

കോഴിക്കോട് പ്രണയം നടിച്ച് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകികോഴിക്കോട് പ്രണയം നടിച്ച് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ നിലപാടിന് മാറ്റമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ വാക്കാണെന്നും അത് പിന്‍വലിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. കരാറുകാരും ചില ഉദ്യോഗസ്ഥന്മാരും അവിശുദ്ധ കൂട്ട്‌കെട്ടുണ്ട് എന്ന് പറഞ്ഞത് വസ്തുതയാണ്. എംഎല്‍എ മാര്‍ മറ്റ് മണ്ഡലങ്ങളിലെ കരാറുകാരെ കൂട്ടി തന്റെ അടുക്കലേക്ക് വരേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി തന്റെ അടുക്കലേക്ക് എംഎല്‍എ മാര്‍ക്ക് വാരം. എന്നാല്‍ മറ്റ് മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ഇടപെടുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരില്‍ അപൂര്‍വ്വം ചിലര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ലെന്നും കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകള്‍ ഉണ്ട്. വര്‍ക്കുകളില്‍ അനാസ്ഥ കാട്ടുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. കൂടാതെ റോഡുകള്‍ അനാവശ്യമായി വെട്ടിപൊളിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.

Recommended Video

cmsvideo
ലാലേട്ടൻ ഇല്ലാതെ എന്ത് ടൂറിസം ഇനി ടൂറിസം വിരൽ തുമ്പിൽ

English summary
minister pa muhammed riyas take action against the road contractor in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X