കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലരെ പുറത്താക്കിക്കളഞ്ഞു എന്നാണ് പരാതി; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് പിണറായി

Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ പരിഹാസവുമായ് മുഖ്യമന്ത്രി. ''നാം ഏതോ ചിലരെ പുറത്താക്കിക്കളഞ്ഞു എന്ന് ഒരു കൂട്ടര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.'' എന്ന് പറഞ്ഞാണ് കാസര്‍ക്കോട്ടെ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം പരിഹസിച്ചത്.


കാസര്‍കോട്ട് ഇന്നലെ സമൂഹത്തിലെ ഒരു വിഭാഗവുമായി ചര്‍ച്ച ഉണ്ടായിരുന്നു. സാധാരണ ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തുടക്കത്തില്‍ എന്തെങ്കിലും ചിത്രമെടുക്കാന്‍ വേണ്ടി നില്‍ക്കാറുണ്ട്. പിന്നീട് നടക്കുന്ന ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവാറില്ല. രണ്ടുമൂന്നു ദിവസം മുന്‍പ് ഇടുക്കിയിലും മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ ഇതേരീതിയില്‍ ഒരു യോഗം ചേര്‍ന്നു. അവിടെ ചിത്രം പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോയി. ജനങ്ങളെ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അത് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയാണ് ഇത്തരം യോഗങ്ങളില്‍ അംഗീകരിച്ചുവരുന്ന സമ്പ്രദായം-പിണറായി പറഞ്ഞു.

pinarayivijayan

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചര്‍ച്ച നടന്നു. അതില്‍ ആമുഖമായി താന്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീടു നടന്ന ചര്‍ച്ചയില്‍ നിങ്ങളെ ആവശ്യമില്ല എന്നു പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്കുപോയി. അവിടെയൊന്നുമില്ലാത്ത എന്ത് പ്രത്യേക അവകാശമാണ് കാസര്‍കോട്ടെ പത്രക്കാര്‍ക്കുള്ളതെന്ന് തനിക്കു പിടികിട്ടുന്നില്ലെന്നും പിണറായി പറഞ്ഞു. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

English summary
minister pinarai mocking media reporters in kanjanagad speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X