Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയോട് ചോദിക്കുമോ ഈ ചോദ്യം? എസ് പി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് മന്ത്രി

ശബരിമലയിലേക്ക് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്മന്‍ എത്തിയപ്പോള്‍ എസ്പി യതീഷ് ചന്ദ്രയുമായി നടത്തിയ വാക്കേറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുക്കുന്നത്. മ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന പൊലീസ് നിലപാട് ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വാകര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന പറഞ്ഞ എസ്പി മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമെങ്കില്‍ താന്‍ വാഹനങ്ങള്‍ കടത്തിവിടാനൊരുക്കമാണെന്നും വ്യക്തമാക്കി. എന്നാല്‍ എസ്പിയുടെ മറുപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മന്ത്രി.

 ദര്‍ശനത്തിനായി

ദര്‍ശനത്തിനായി

ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ വാഹനം നിലയ്ക്കല്‍ എത്തിയതോടെ മന്ത്രിയുടെ വാഹനത്തിന് ശബരിമലയിലേക്ക് പോകാം എന്നാല്‍ മറ്റുള്ളവര്‍ കെഎസ്ആര്‍ടിസി ബസില്‍ പോകണമെന്നായിരുന്നു നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര മന്ത്രിയോട് പറഞ്ഞത്.

 ഉത്തരവാദിത്തം ഏറ്റെടുക്കണം

ഉത്തരവാദിത്തം ഏറ്റെടുക്കണം

എന്നാല്‍ മന്ത്രി ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്താല്‍ താന്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ ഒരുക്കമാണെന്ന് യതീഷ് പറഞ്ഞു. എന്നാല്‍ തനിക്ക് അതിനുള്ള അധികാരം ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെ ​എന്നാല്‍ തന്‍റെ ഉത്തരവാദിത്തം തനിക്ക് നിറവേറ്റിയേ പറ്റൂവെന്നായിരുന്നു യതീഷിന്‍റെ പ്രതികരണം.

 മുഖ്യമന്ത്രിയോട്

മുഖ്യമന്ത്രിയോട്

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ യതീഷ് മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്ന് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. അഥവാ ചോദിച്ചാല്‍ തന്നെ കേരള മുഖ്യമന്ത്രി അത് അനുവദിക്കുമോയെന്നും മന്ത്രി പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

 ജനങ്ങള്‍ തിരുത്തും

ജനങ്ങള്‍ തിരുത്തും

സര്‍ക്കാര്‍ സ്വയം തിരുത്തണം. അല്ലേങ്കില്‍ ജനങ്ങള്‍ തിരുത്തും. അയ്യപ്പ ഭക്തര്‍ ഭയത്തോടെയാണ് ശബരിമലയില്‍ ശരണം വിളിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

 മാസ്റ്റര്‍ പ്ലാന്‍

മാസ്റ്റര്‍ പ്ലാന്‍

അയ്യപ്പ ഭക്തരെ ദ്രോഹിക്കണമെന്ന് വെച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ ആണ് സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ അനാവശ്യമാണ്. എങ്ങനെയാണ് പോലീസിന് പ്രതിഷേധക്കാരേയും തീര്‍ത്ഥാടകരേയും തിരിച്ചറിയാന്‍ സാധിക്കുകയെന്നും മന്ത്രി ചോദിച്ചു.

 സ്വകാര്യ വാഹനം

സ്വകാര്യ വാഹനം

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായി ഇടപെട്ടില്ലേങ്കില്‍ കേന്ദ്രത്തിന് ശബരിമലയില്‍ ഇടപെടേണ്ടി വരും. 144 പിന്‍വലിക്കണം. സ്വകാര്യ വാഹനങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ എത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+