വാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര
Recommended Video

ശബരിമലയില്‍ ഭക്തര്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരും പോലീസും എന്നാണ് ബിജെപിയും സംഘപരിവാറും ആരോപിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞ് കുട്ടികളേയും വൃദ്ധരേയുമെല്ലാം ശബരിമലയിലെ നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തള്ളികൊണ്ട് ഭക്തര്‍ തന്നെ രംഗത്തെത്തുന്നുണ്ടെങ്കിലും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ബിജെപി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രചരണങ്ങള്‍ക്കിടെ ഇന്ന് ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലെത്തി. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് മന്ത്രിയും ആരോപിച്ചത്. ഇതിനിടെ ശബരിമലയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് മന്ത്രിയും നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായി. എന്നാല്‍ യതീഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേന്ദ്ര മന്ത്രിയെത്തി
ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ വാഹനം നിലയ്ക്കല്‍ എത്തിയതോടെ മന്ത്രിയുടെ വാഹനത്തിന് ശബരിമലയിലേക്ക് പോകാം എന്നാല്‍ മറ്റുള്ളവര്‍ കെഎസ്ആര്‍ടിസി ബസില്‍ പോകണമെന്നായി പോലീസ്.

യതീഷ് ചന്ദ്രയുടെ മറുപടി
ഇതോടെ എന്തുകൊണ്ടാണ് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്നായി മന്ത്രി. എന്നാല്‍ പമ്പയില്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ഇല്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര മന്ത്രിക്ക് മറുപടി നല്‍കി. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോയെന്നായി മന്ത്രി.

ഗതാഗത കുരുക്ക്
എന്നാല്‍ വിഐപി വാഹനങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ടെന്നും അതേസമയം മറ്റുള്ള വാഹനങ്ങള്‍ക്ക് അനുമതിയില്ലെന്നും എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും മന്ത്രിയോട് എസ്പി വ്യക്തമാക്കി.

മറുചോദ്യം
എന്നാല്‍ ഇത് കേള്‍ക്കാന്‍ കൂട്ടാക്കാത്ത മന്ത്രി വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന്‍റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നായിരുന്നു എസ്പി യതീഷ് ചന്ദ്രയുടെ ചോദ്യം. സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വ്യക്തമാക്കി.

ഉത്തരവിട്ടോളൂ
സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അങ്ങനെ കടത്തിവിടണമെന്ന് വ്യക്തമാക്കി ഉത്തരവായി എഴുതി നല്‍കാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് നിര്‍വഹിക്കുന്നതെന്നും എസ് പി പറഞ്ഞു.

അധികാരമില്ല
എന്നാല്‍ ഉത്തരവിറക്കാന്‍ തനിക്ക് അധികാരമില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ ചെയ്യണമെന്നും എസ്പി വ്യക്തമാക്കി.
എന്നാല്‍ യതീഷിന്‍റെ മറുപടി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് ദഹിച്ചില്ല.

ആവര്‍ത്തിച്ചു
സ്വയം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു.നിങ്ങള്‍ മന്ത്രിയോട് ചൂടായി സംസാരിക്കുയാണോ. പോലീസ് ചെയ്യേണ്ട പണി പോലീസ് ചെയ്യണം. അല്ലാതെ മന്ത്രിയോട് തട്ടിക്കയറുകയല്ല വേണ്ടത്.

പേടിപ്പിക്കുന്നോ
തുറിച്ച് നോക്കി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും എന്‍ രാധാകൃഷ്ണന്‍ ശബ്ദമുയര്‍ത്തി എസ്പിയോട് ചോദിച്ചു. എന്നാല്‍ മന്ത്രി ഉത്തരവിട്ടാല്‍ മാത്രമേ ഗതാഗതം അനുവദിക്കാന്‍ കഴിയൂവെന്ന് യതീഷ് ആവര്‍ത്തിക്കുകയായിരുന്നു.

പീഡിപ്പിക്കുന്നു
അതേസമയം പോലീസും സര്‍ക്കാരും ചേര്‍ന്ന് ഭക്തരെ പീഡിപ്പിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത നിയന്ത്രണമാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ മാറ്റിയേ മതിയാവൂ എന്നും മന്ത്രി വ്യക്തമാക്കി.

ഒടുവില്‍ യാത്രയാക്കി
എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിക്കാമെന്നും തത്കാലം നിയന്ത്രണങ്ങള്‍ പാലിക്കുകയേ നിവര്‍ത്തിയുള്ളൂവെന്നും എസ്പി അറിയിക്കുകയായിരുന്നു. ഒടുവില്‍ മന്ത്രിയും സംഘവും കെഎസ്ആര്‍ടിസി ബസില്‍ തന്നെ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു.
വീഡിയോ
വീഡിയോ പൂര്‍ണരൂപം












Click it and Unblock the Notifications