മാത്യു ടി തോമസ് ആദ്യം മന്ത്രിയാകും; പിന്നെ കൃഷ്ണന്‍ കുട്ടിയും, ജെഡിഎസില്‍ ധാരണ
തിരുവനന്തപുരം: ജനതാദള്‍ എസ്സിന്റെ മന്ത്രിയാര് എന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും മന്ത്രിമാരാകും. രണ്ടര വര്‍ഷം വീതം രണ്ടു പേരും മന്ത്രിയാകുമെന്നാണ് വിവരം. ഒരു മന്ത്രി പദവിയാണ് ജെഡിഎസിന് ലഭിക്കുക. അത് തുല്യമായി പങ്കുവയ്ക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം മാത്യു ടി തോമസ് മന്ത്രിയാകുമെന്നാണ് വിവരം. മറ്റന്നാള്‍ ജെഡിഎസ് സംസ്ഥാന നേതൃയോഗം നടക്കും. ഈ യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. യോഗത്തിലെ തീരുമാനം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്യും. ജെഡിഎസില്‍ വലിയ തര്‍ക്കങ്ങളില്ലാതെ മന്ത്രി പദവി ചര്‍ച്ചകള്‍ അവസാനിക്കുമെന്നാണ് ഇതുവരെയുള്ള സൂചന. എന്നാല്‍ എന്‍സിപിയില്‍കാര്യങ്ങള്‍ മറിച്ചാണ്.

തോമസ് കെ തോമസും എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിന് വേണ്ടി എന്‍സിപിയില്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. തര്‍ക്ക പരിഹാരത്തിന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക് വരും. ഈ മാസം പത്തിന് പ്രഫുല്‍ പട്ടേല്‍ പങ്കെടുക്കുന്ന യോഗം നടക്കും. രണ്ടുര വര്‍ഷം വച്ച് വീതം വയ്ക്കാമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇരുവിഭാഗവും തയ്യാറായില്ല.
പിണറായി വിജയന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുമെന്നാണ് വിവരം. സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ചും കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സിപിഐയെ പ്രതിനിധീകരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ചെറുകക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും ഇത്തവണ മന്ത്രിപദവി നല്‍കേണ്ടതുണ്ട്. രണ്ടു മന്ത്രിപദവിയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്.
മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications