മന്ത്രി ആര്‍ ബിന്ദുവിന്റെ കണ്ണടയ്ക്ക് 30500 രൂപ, തുക അനുവദിച്ച് സര്‍ക്കാര്‍, ഉത്തരവ് പുറത്ത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍. ആറ് മാസം മുമ്പ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍ നിന്ന് അനുവദിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. പണം അനുവദിച്ച് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ല ഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് വിവരം.
മന്ത്രിയുടെ അപേക്ഷപ്രകാരം കണ്ണട വാങ്ങിയതിനുള്ള തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനവകുപ്പ് ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രിക്ക് കണ്ണട വാങ്ങിയ വകയില്‍ ഇത്രയും വലിയ തുക അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മന്ത്രി ബിന്ദു പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ച് കിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. പക്ഷേ പണം അനുവദിച്ച് കിട്ടാന്‍ വൈകിയിരുന്നു.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് കാരണമെന്നാണ് സൂചന. ഇതില്‍ പരാതി ഉയര്‍ന്നതോടെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു തീരുമാനം വേഗത്തിലാക്കിയെന്നാണ് സൂചന. അതേസമയം മുമ്പും കണ്ണട വാങ്ങിയപ്പോള്‍ സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 49900 രൂപയാണ് കണ്ണടയ്ക്കായി എഴുതിയെടുത്തത്. വിവരാവകാശ രേഖയിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവന്നത്.












Click it and Unblock the Notifications