തകർത്തല്ലോ! സിഡിഎസ് പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ ബിന്ദു, വൈറൽ
തൃശ്ശൂർ: കർഷക ദിനത്തിൽ സിഡിഎസ് പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന മന്ത്രി ആർ ബിന്ദുവിന്റെ വീഡിയോ വൈറൽ. കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് സിഡിഎസ് അംഗങ്ങൾക്കൊപ്പം മന്ത്രിയും ഭംഗിയായി ചുവടുവെച്ചത്. നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്, കൂടെ ചുവട് വെയ്ക്കാൻ അവർ നിർബന്ധിച്ചപ്പോൾ ചെയ്തതാണെന്നും ഫേസ്ബുക്കിൽ വീഡിയോ പങ്കിട്ട് മന്ത്രി കുറിച്ചു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-'നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല.
എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്. പങ്കു കൊള്ളാതെങ്ങനെ!'












Click it and Unblock the Notifications