കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പണിമുടക്ക് ദിവസം കടന്നപ്പള്ളി നടന്നത് 5കിലോമീറ്റർ | Oneindia Malayalam

തലശ്ശേരി: ലളിത ജീവിതം നയിക്കന്ന ഒരു മന്ത്രിയാണ് കടന്നപ്പള്ളി രാമചന്ദ്രൻ. പലപ്പോഴും അദ്ദേഹത്തിന്റെ ലളിത ജീവിതം വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. എന്നാൽ വീണ്ടും അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം നടന്ന പണി മുടക്കിൽ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ പറഞ്ഞിട്ടും തന്റെ അമ്മയെ കാണാൻ അഞ്ച് കിലോമീറ്റർ നടന്നാണ് മന്ത്രിയെത്തിയത്. തലശ്ശേരിയിലായിരുന്നു സംഭവം.

മന്ത്രിയുടെ അമ്മ പാർവ്വതിയമ്മ തലശ്ശേരി മഞ്ഞോട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി തലശ്ശേരി റസ്റ്റ് ഹൗസില്‍ തങ്ങിയ മന്ത്രി തിങ്കളാഴ്ച രാവിലെ റസ്റ്റ് ഹൗസിന് സമീപത്തെ സെയ്ന്റ് ജോസഫ്‌സ് ദേവാലയത്തോട് ചേര്‍ന്നുള്ള സെമിനാരി ഹാളിൽ നടന്ന കുടിയേറ്റ ചരിത്ര ചിത്രസംഗമം ഉദ്ഘാടനം ചെയ്ത ശേഷം അമ്മയെ കാണാൻ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

Ramachandran Kadannappally

11.30 ന് ഇറങ്ങിയ മന്ത്രി ഒരു മണിക്കൂറ്‍ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. അഞ്ചു കിലോമീറ്ററാണ് മന്ത്രി നടന്നത്. സമരം ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ളതായതുകൊണ്ടാണ് വാഹനം ഉപയോഗിക്കാതെ നടന്നുപോകാൻ തീരുമാനിച്ചതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാത്രി എട്ട് മണിവരെ അമ്മയയുടെ അടുത്ത് മന്ത്രി ചെലവഴിച്ചു. മന്ത്രിക്കും സ്റ്റാഫിനുമുള്ള ഉച്ചഭക്ഷണം ബിഷപ്പ് ഹൗസിൽ നിന്ന് എത്തിക്കുകയായിരുന്നു. മാവേലി എക്സ്പ്രസിനായി റെയിൽവെ സ്റ്റേഷനിലേക്കും മന്ത്രി കാൽനടയായാണ് പോയത്.

<strong>പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!</strong>പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!

<strong>തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്ന് ഇസ്രായേല്‍ മന്ത്രി</strong>തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ അബദ്ധമായിപ്പോയെന്ന് ഇസ്രായേല്‍ മന്ത്രി

English summary
Minister Ramachandran Kadannappally walks 5 KM in harthal day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X