പ്രിയപ്പെട്ട മാണി സാറിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഗുരുദക്ഷിണ ഇങ്ങനെ
മന്ത്രിയായ ശേഷമുള്ള ആദ്യ പദ്ധതിക്കാണ് റോഷി അഗസ്റ്റിൻ കെ.എം മാണിയുടെ പേര് നൽകിയിരിക്കുന്നത്
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിലെ പ്രധാന നേതാക്കളിൽ ഒരാളാണ് റോഷി അഗസ്റ്റിൻ. പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന കെ.എം മാണിയുടെ വിശ്വസ്തനിൽ നിന്ന് അദ്ദേഹത്തിന്റെ മരണശേഷം മകൻ ജോസ് കെ മാണിക്കൊപ്പവും വിശ്വസ്തനായി തന്നെ തുടരുന്ന റോഷി രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗമാണ്. നിയമസഭയിലേക്ക് പല തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് മന്ത്രി പദവി റോഷിയെ തേടിയെത്തുന്നത്. മന്ത്രി കുപ്പായത്തിലെ കന്നി അവസരത്തിൽ രാഷ്ട്രീയ ഗുരു കെ.എം മാണിക്ക് ഗരുദക്ഷിണ നൽകിയിരിക്കുകയാണ് റോഷി.

മന്ത്രിയായ ശേഷമുള്ള ആദ്യ പദ്ധതിക്കാണ് റോഷി അഗസ്റ്റിൻ കെ.എം മാണിയുടെ പേര് നൽകിയിരിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയാണ് റോഷി. കൃഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്കാണ് ജലവിഭവമന്ത്രി കെ.എം മാണിയുടെ പേര് നൽകിയിരിക്കുന്നത്. കെ.എം.മാണി ഊര്‍ജ്ജിത കാര്‍ഷിക വികസന പദ്ധതി എന്നാകും ഇത് അറിയപ്പെടുക.
റോഷിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ച് ആദ്യ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയ, നിയമസഭാ ചരിത്രത്തിൽ നിന്ന് ഒരിക്കലും മാറ്റി നിർത്താൻ സാധിക്കാത്ത പേരാണ് കെ.എം മാണിയുടേത്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം.എല്‍.എയുമായതിന്റെയും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡുള്ള മാണിയുടെ പേരിൽ സംസ്ഥാനത്ത് ഒരു പദ്ധതികൂടി നിലവിൽ വരുന്നു.
Recommended Video
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
സംസ്ഥാനത്ത് ഇത്തരത്തിൽ നേതാക്കളുടെ പേരിൽ അധികം പദ്ധതികൾ നിലവിലില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയും എം.എന്‍. ഗോവിന്ദന്‍ ലക്ഷംവീട് പദ്ധതിയുമൊക്കെ മാറ്റി നിർത്തിയാൽ മൺമറഞ്ഞ നേതാക്കളെല്ലാം അനുസ്മരിക്കപ്പെടുന്നത് സ്മാരകങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും മാത്രമാണ്. എന്നാൽ മാണിയെ അങ്ങനെ ഒതുക്കാൻ പ്രിയശിഷ്യൻ തയാറല്ല എന്നതാണ് റോഷിയുടെ തീരുമാനം തെളിയിക്കുന്നത്.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications