Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രിയുടെ പിഎ വക ബ്ലൂ ഫിലിം; പ്രതിഷേധിച്ചവർക്കെതിരെ ഭീഷണി, സ്ഥലം മാറ്റും...

തിരുവനന്തപുരം: 30 വനിത ഉദ്യോഗസ്ഥരും മന്ത്രിമാരുടെ പേഴ്സമൽ സ്റ്റാഫുകളും അടങ്ങുന്ന എഴുപതോളം പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രിയുടെ പിഎ വക അശ്ലീല കമന്റ്. പിഎ നീല ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെചിരെ പ്രതിഷേധിച്ച മറ്റ് ഗ്രൂപ്പ് മെമ്പർമാർക്ക് സ്ഥലം മാറ്റി കളയുമെന്ന ഭീഷണിയും. ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പിഎ യുടെ ഈ കാടത്തം അരങ്ങേറിയിരിക്കുന്നത്.

പ്രതിഷേധിച്ച വനിത ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റുമെന്ന് പിഎ ഭീഷണിപ്പെടുത്തിത്. അർദരാത്രിയാലായിരുന്നു മെസേജ് വന്നത്. അതുകൊണ്ട് തന്നെ പിറ്റേ ദിവസം രാവിലെയാണ് പലരും മെസേജ് കണ്ടത്. മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞ മാസം എട്ടിന് മന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത്.

Whatsapp

എന്നാൽ പ്രതിഷേധം കനത്തതോടെ അഡീഷണൽ പിഎസ് ആ ഗ്രൂപ്പിലുള്ള എല്ലാവരെും ഒഴിവാക്കിയതല്ലാതെ ദൃശ്യം നീക്കാൻ കഴിയുമെങ്കിലും അതിന് ശ്രമിച്ചില്ലെന്നും ആരോപണം ഉയരുന്നു. മന്ത്രിയുടെ ഓഫീസിലെ സ്ഥലം മാറ്റം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് ഇപ്പോൾ പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ കൈയ്യബദ്ധം പറ്റിയതാണെന്ന മുടന്തൻ ന്യായവുമായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സഹായിക്കാനെത്തുകയായിരുന്നു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടെന്നാണ് വിവരം. അങ്ങിനെയാണെങ്കിൽ തീർച്ചയായും ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+