Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും ഇതോടെ തീരും'; കമന്റിന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഒടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

യാതൊരു ഉപാധികളും ഇല്ലാതെയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വലിയൊരു വെട്ടുവീഴ്ച ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് അറിയിച്ച് കൊണ്ടുളള മന്ത്രിയുടെ പോസ്റ്റിന് ലഭിച്ച കമന്റും അതിന് മന്ത്രി നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

1

'' മോഹൻലാൽ ചിത്രമായ മരക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തി ഇന്ന് എന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡിസംബർ 2 ന് സിനിമ, തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു'' എന്നാണ് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്ക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

2

''ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും ഇതോടെ തീരും എന്ന് മന്ത്രി സജി ചൊറിയാന്‍ അവകാശപ്പെട്ടു'' എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. മന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: '' ഇതോടെ ഇന്ത്യയിലെ മുഴുവന്‍ പ്രശ്‌നങ്ങളും തീരുകയില്ല. പക്ഷേ ഇവിടുത്തെ സിനിമാ മേഖലയേയും അതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്നവരേയും ബാധിക്കുന്ന പ്രശ്‌നമാണ് തിയറ്ററുകളിലെ സിനിമാ റിലീസ് പ്രതിസന്ധി.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

3

സിനിമാ മേഖല ഉള്‍പ്പെടുന്ന സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇടപെടല്‍ നടത്തേണ്ടുന്ന ഉത്തരവാദിത്തം എന്നില്‍ നിക്ഷിപ്തമാണ്. ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നം ആണെന്ന് കരുതി ഹിമാലയത്തിലെ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരളത്തിലെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്ക് പറ്റില്ലല്ലോ''. മന്ത്രിയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

4

മന്ത്രിയുടെ പോസ്റ്റിന് ലഭിക്കുന്ന മറ്റ് ചില കമന്റുകൾ നോക്കാം:

* '' മുൻപ് ഒടിയൻ റിലീസ് സമയത്ത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹർത്താൽ പോലും വക വെക്കാതെ സിനിമ റിലീസ് ചെയ്തു.ഇന്ന് റിലീസ് ഇഷ്യൂ ആയി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ഇഷ്യൂ സോൾവ് ആക്കി റിലീസ് പ്രഖ്യാപിക്കുന്നു....''

* ''അങ്ങനെ OTT ക്ക് വേണ്ടാത്ത മരക്കാർ ആദ്യം തിയേറ്ററുകളിൽ. ചെക്കൻറ്റെ(DQ) പവർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ടാ''

* '' സത്യത്തിൽ കേരള ജനതയെ വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ചു ... ഇത് തീയേറ്ററിൽ വന്നില്ലായിരുന്നെങ്കിൽ - പതിനായിരങ്ങൾ മരിച്ച് വീഴുമായിരുന്നു. ... നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടേനെ ..ഒട്ടനവധി വികലാംഗർ - ഉണ്ടായേനെ ... നന്ദി സാറെ നന്ദി''

5

* '' കനത്ത ശക്തമായ പോരാട്ടം ആയിരുന്നു തിയേറ്ററിൽ എത്തിക്കാൻ.. കുഞ്ഞാലി പോലും ഇത്രയും ശക്തമായ പോരാട്ടം നടത്തി കാണില്ല. ഇതുപോലെ വലിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എടുത്ത ഒരു ബിഗ് ബജറ്റ് മൂവീ മൊബൈൽ സ്‌ക്രീനിൽ അല്ല കാണേണ്ടത്.. അത് 110% തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട പടം ആണ്.. നല്ല സദ്യ വാഴയിൽ തന്നെ അല്ലെ കഴിക്കേണ്ടത്. അത് പ്ലേറ്റിൽ ആക്കി കഴിക്കുന്നത് പോലെ ആയിരിക്കും മരക്കാർ ott വന്നാൽ.. വയറു നിറയും പക്ഷെ ഒരു തൃപ്തി കാണില്ല''

6

* ''മരക്കാർ റിലീസ് ചെയ്യാത്തതാണ് ഇന്നത്തെ കേരളത്തിന്റെ ആകെ പ്രശ്നം, അത് റിലീസ് ആയാൽ, കേരളത്തിൽ വിലക്കയറ്റവും പട്ടിണിയും ഇല്ലാതാവും .തൊഴിലില്ലായ്മ പരിഹരിക്കപ്പെടും .എല്ലാവർക്കും, കുടിവെള്ളം പാർപ്പിടം എന്നിവ ലഭ്യമാവും, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാവും, കേരളത്തിന്റെ പൊതുകടം തീരും, അങ്ങിനെയങ്ങിനെ കേരളം ഒരു സ്വർഗ്ഗഭൂമിയാകും. അത് കൊണ്ട് എത്രയും പെട്ടെന്ന് അത് റിലീസാകാൻ വേണ്ടി കാത്തിരിക്കുന്നു''

7

* '' ഇത്‌ എന്റെ ഒരു ഊഹമാണ് ശ്രീ. ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്യാൻ കാരണം #കുറുപ്പ് സിനിമക്കു കിട്ടിയ സ്വീകാര്യത കൊണ്ടാകണം ജിസിസി ലിസ്റ്റ് ആയാലും ഫാൻഷോ ആയാലും DQ സിനിമക്ക് നല്ല റീച് കിട്ടിയിട്ടുണ്ട് അതാകും അദ്ദേഹത്തിന്റെ പ്രചോദനം. ഈ റിസ്ക് ഏറ്റെടുക്കാൻകാണിച്ച ആന്റണി പെരുമ്പാവൂരിനും ഇതിനു വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദി. മരക്കാർ തീയേറ്റർ തന്നെ വരാൻ പ്രാര്ഥിച്ചിരുന്നു.മലയാള ഫിലിം ഇൻഡസ്ട്രി പഴയപോലെ ഉത്സവ പറമ്പാകട്ടെ 2 സിനിമയും വരാനുള്ള സിനിമയും വിജയം കൈവരിക്കട്ടെ എന്നാശംസിക്കുന്നു''

8

* '' ഇക്കാ ഫെൻസ് ,നിക്ഷ് പക്ഷ ഫെൻസ് , പ്രിയദർശൻ ഹെറ്റെർഴ്‌സ് ,ആന്റണി ഹെറ്റേഴ്‌സ് ,ലാലേട്ടൻ ഹെറ്റേഴ്‌സ് , എന്നിവർ അലമ്പുണ്ടാക്കരുത്. എല്ലാവർക്കും കരയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു''

* ''മരക്കാർ പോലൊരു വലിയ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാതെ OTT ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്‌താൽ സർക്കാരിന് വിനോദനികുതി ഇനത്തിൽ കിട്ടേണ്ട കോടിക്കണക്കിന് രൂപ കിട്ടില്ല ...തീയേറ്ററിൽ ഓരോ ടിക്കറ്റിലും ചെറിയൊരു ശതമാനം വിനോദനികുതിയും പ്രളയ സെസും എല്ലാം ചേർത്ത് കോടികൾ സർക്കാരിന് കിട്ടും !!! മന്ത്രി ഇടപെട്ടതിനെ കളിയാക്കുന്നവർ ഇനി പറ മന്ത്രിയുടെ ഐഡിയ സൂപ്പർ അല്ലേ .....''

9

* '' അങ്ങനെ OTT ക്ക് വേണ്ടാത്ത മരക്കാർ തിയേറ്ററുകളിൽ. DQ വിന്റെ ഫാൻസ്‌ പവർ കണ്ടപ്പോൾ ആണ്.. ഞാൻ മോഹൻലാൽ ആണെന്ന കാര്യം ലാലേട്ടൻ ഓർമിച്ചത്.. എന്തായാലും തീരുമാനം നന്നായി ഞങ്ങ മമ്മൂക്ക ഫാൻസും മരക്കാർ തീയറ്ററിൽ കാണാൻ തന്നെയാണ് ആഗ്രഹിച്ചത്''

* '' അറിയാം നിങ്ങൾക്ക് ഇതു സഹിക്കില്ലാന്ന്... ഇന്നലെ വരെ ലാലേട്ടൻ വെറും ബിസിനസ്സ്കാരൻ എന്നു പറഞ്ഞവർ ഇന്ന് പുതിയ കണ്ടെത്തലും ആയിട്ടു എത്തിയിട്ടുണ്ട്.. ഇന്നത്തെ ഈ സന്തോഷ വാർത്തക്കും തിരക്കിനും ഇടയിൽ ദയവ് ചെയ്‌ത് കുറുപ്പിന്റെ കുരുപ്പുകളെ ഞെക്കിപൊട്ടിക്കല്ലേ... അവർക്ക് കരയാനുള്ള പന്തൽ ഉടൻ തന്നെ റെഡി ആക്കുന്നതാണ്..''

10

* '' സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ സജി ചെറിയാന്റെ ഇടപെടൽ പ്രശംസനീയം തന്നെ. ഇത്തരം സിനിമകൾ തീയറ്ററുകളിൽ കാണാതെ ടിവിയിൽ കണ്ടാൽ മഹാ ബോറായി തീരും. കൂടാതെ തീയറ്ററുകളെ ആശ്രയിച്ച് ജീവിക്കുന്ന അനേകം പേരുടെ കഞ്ഞിയിൽ പാറ്റ വീഴുന്ന ഏർപ്പാടുമില്ല''.

* '' കേരളാ ഗവൺമെൻ്റ് ഒരു സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നു

ഒറ്റ പേര് മോഹൻലാൽ. ഇപ്പോഴും പറയുന്നു മോഹൻലാലിന് വട്ടം വെക്കാൻ ഒരു താരം ഇനി ജനിക്കേണ്ടിയിരിക്കുന്നു!''

* '' ബഹു മന്ത്രി ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്തിട്ടുണ്ട് എങ്കിൽ രാജ്യ ത്തിനോ ജനങ്ങൾക്കോ ഉപകാരം ഉള്ള ഒരു കാര്യം അല്ല അദ്ദേഹത്തിന്റെ ബിസിനെസ്സ് ആണ് കോടികൾ സമ്പാദിക്കാൻ ഉള്ള വഴിയല്ലേ ജനങ്ങൾക് ഉപകാരം ഉള്ള വല്ല കാര്യത്തിലും ഇടപെടു''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+