ചെന്നിത്തല പിഴുതറെിഞ്ഞ സര്‍വേക്കല്ല് സജി ചെറിയാന് വീണ്ടും കുഴിച്ചിട്ടു; ചെങ്ങന്നൂരില്‍ സിപിഎം ബോധവല്‍ക്കരണം
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ റെയില്‍ വിരുദ്ധ സമരം നടന്ന സ്ഥലങ്ങളില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സി പി ഐ എം ബോധവല്‍ക്കരണം. വീടുകള്‍ കയറിയാണ് സജി ചെറിയാന്റെ ബോധവല്‍ക്കരണം. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രതിഷേധക്കാരുടെ വീട് സന്ദര്‍ശിക്കുകയും സര്‍വെ കല്ല് പിഴുതെറിയുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ സജി ചെറിയാനും സി പി ഐ എം പ്രവര്‍ത്തകരും എത്തി സര്‍വെ കല്ല് പുനസ്ഥാപിച്ചു. പ്രതിഷേധമുയര്‍ത്തിയ വീട്ടുകാരുമായി സംസാരിച്ചെന്നും അവരെ അനുനയിപ്പിക്കാനായെന്നും സജി ചെറിയാന് അവകാശപ്പെട്ടു.
നിങ്ങള്‍ കണ്ടോ ഇവരാണ് രമേശ് ചെന്നിത്തലയുടെ മുന്പില് പൊട്ടിക്കരഞ്ഞത്. അവര്‍ക്ക് ഇപ്പോള്‍ എന്തൊരു സന്തോഷമാണ് യാതൊരു പ്രശ്നവുമില്ല. നിങ്ങളുടെ ഈ വസ്തു പോവുകയാണെങ്കില്‍ ന്യായമായ തുക നിങ്ങളുടെ അക്കൗണ്ടില്‍ വന്നിട്ട് ഒഴിഞ്ഞാ മതി. അമ്മാമയുടെ മുന്പില് വെച്ചാണ് കല്ലൂരിയത്. ആ കല്ലങ്ങട് വെച്ചേക്ക്, സജി ചെറിയാന് പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയാണ് സജി ചെറിയാന് വീടുകള്‍ സന്ദര്‍ശിച്ചത്. താന്‍ ആളുകളെ നേരിട്ട് കണ്ടെന്നും പ്രതിഷേധങ്ങള്‍ എല്ലാം തീര്‍ന്നെന്നും മന്ത്രി അവകാശപ്പെട്ടു.

ഏറ്റവും കൂടുതല്‍ പ്രതിഷേധമുണ്ടായ സ്ഥലങ്ങളെല്ലാം മന്ത്രി സന്ദര്‍ശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ എല്ലാവരുടേയും പ്രതിഷേധം തണുത്തുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി തങ്ങളെ കാണാന്‍ എത്തിയിട്ടില്ലെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്. എന്നാല്‍ മന്ത്രി പറയുന്നത് പോലെ സ്ഥലം മേടിച്ച് വീടുവെച്ച് തന്നാല്‍ ഇറങ്ങാന്‍ തയ്യാറാണെന്നാണ് ചിലര്‍ പറയുന്നത്. ചെങ്ങന്നൂരില്‍ പിഴുത കെ റെയില്‍ അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ തന്നെ പുനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍ എന്നാണ് സജി ചെറിയാന് പറയുന്നത്. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്.
Recommended Video


പ്രതിപക്ഷം പാവപ്പെട്ട കോളനി നിവാസികളെ ഇളക്കിവിട്ട് മണ്ണെണ്ണ കൊടുക്കുകയാണ് ചെയ്തെന്നും ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിതാന്ത ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും സജി ചെറിയാന് വ്യക്തമാക്കിയിരുന്നു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസനമായി. സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്ജിക്കാരന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി തിരിച്ച് ചോദിച്ചു. ഇതിനിടെ സര്‍വെ നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്. സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്ജിക്കാരന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി തിരിച്ച് ചോദിച്ചു. ഇതിനിടെ സര്‍വെ നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്. സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ജനങ്ങളിലേക്കിറങ്ങി അവരെ ഒപ്പം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications