'സൗദിയിലെ ബാങ്കുവിളി പുറത്തുകേട്ടില്ല, പുറത്തുകേട്ടാല്‍ പബ്ലിക്ക് ന്യൂയിസന്‍സാണ്'; സജി ചെറിയാന്
തിരുവനന്തപുരം: സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും താന്‍ അത്ഭുതപ്പെട്ടുപോയെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. താന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോള്‍ പുറത്ത് ശബ്ദം കേട്ടാല്‍ വിവരം അറിയുമെന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
'സൗദിയിലേക്ക് പോയപ്പോള്‍ ഒടിടത്തും ബാങ്ക് വിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്നാണ് കരുതിയത്. കാരണം, എക്സട്രീമായിട്ടുള്ള വിശ്വാസികളാണ്. എന്നാല്‍ ഒരിടത്തും ബാങ്ക് വിളി കേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തി. അവിടെ ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥനകള്‍ എല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാന്‍ അവിടെ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പുറത്തുകേട്ടാല്‍ അത് പബ്ലിക്ക് ന്യൂയിസന്‍സാണ്. അതാണ് അവിടുത്തെ നിയമം'- മന്ത്രി പറഞ്ഞു.

'ക്രിസ്ത്യന്‍ പള്ളകളുള്ള സ്ഥലത്തും പോയി, നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്. ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാര്‍ത്ഥിച്ചിട്ട് പോകുന്നത്. പക്ഷേ, എല്ലാം അകത്താണ്. ഒരു മൈക്കും ഞാന്‍ പുറത്തു കേട്ടില്ല. ഇവിടെ ആയിരുന്നെങ്കില്‍ ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാന്‍ പറ്റുമോ? മൈക്ക് കൊണ്ടുവച്ച് ദൈവത്തെ ഇറക്കി നാടുമുഴുവന്‍ വിടുവല്ലേ. ആര്‍ക്കാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ അവകാശമില്ലാത്തത്. ഹിന്ദുക്കള്‍ക്ക് അടക്കം എല്ലാവര്‍ക്കമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷേ, അവിടെ നിയമങ്ങള്‍ പാലിക്കണം'- മന്ത്രി പറഞ്ഞു.
'അവിടെയുള്ള ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാന്‍, ഹിന്ദു ജനവിഭാഗത്തില്‍പെടുന്നവര്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടോ? എത്ര ജനാധിപത്യപരമായ സംവിധാനങ്ങളാണ് അവിടെയുള്ളത്. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാല്‍ ഘട്ടം ഘട്ടമായ ഈ മാതൃക നഷ്ടപ്പെടുകയാണെന്ന ആശങ്കയാണുള്ളത്'- സജി ചെറിയാന് പറഞ്ഞു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications