കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സൗജന്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വഴി ഏജന്‍സികള്‍ കോടികള്‍ തട്ടുകയാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നഴ്‌സുമാരുടെ ജോലി കാര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. നഴ്‌സിങ് ജോലിക്കായുള്ള വിദേശ റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതു സംബന്ധിച്ച് വിദേശ രാജ്യങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നിയമിക്കുന്ന സ്ഥാപനം ഫീസ് നല്‍കുന്ന രീതിയിലാണ് റിക്രൂട്ട്‌മെന്റ് രംഗത്തെ പരിഷ്‌കരണമെന്ന് മന്ത്രി വ്യക്തമാക്കി.

nurses

വിദേശ ജോലിക്കായി ശ്രമിക്കുന്ന നഴ്‌സുമാര്‍ക്ക് ജോലിയില്‍ നൈപുണ്യം ഉറപ്പാക്കുന്നതിനും വിദേശ രാജ്യങ്ങള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനുമായി ആരംഭിക്കുന്ന നൈസ് അഥവാ നഴ്‌സിങ് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് പരിശീലന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

വിദേശ രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യത നേടാന്‍ നഴ്‌സുമാരെ പ്രാപ്തരാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. പ്രവേശന പരീക്ഷയിലൂടെയാണ് ഇതിനായി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നത്. മെയില്‍ നടക്കുന്ന പരീക്ഷയ്ക്ക് ംംം.ിശരലമരമറലാ്യ.ില േഎന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉടന്‍ വിദേശ ജോലിക്ക് ചേരാനാകുമെന്ന് മന്ത്രി പറഞ്ഞു.

English summary
Minister shibu baby john says Nurses' recruitment to be free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X