'ഈ മാതൃകയെ അഭിനന്ദിക്കുന്നു..'; മമ്മൂട്ടിയുടെ ക്ഷമാപണത്തിന് പിന്നാലെ ശിവന്‍കുട്ടിയുടെ അഭിനന്ദനം
സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മമ്മൂട്ടിയുടെ പരാമര്‍ശം ബോഡി ഷേമിംഗ് ആണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ മമ്മൂട്ടി ക്ഷമ പറഞ്ഞ് രംഗതെത്തിയിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ശിവന്‍ കുട്ടി. ഫേസ്ബുക്ക് പേജിലൂടെയാണ് ശിവന്‍ കുട്ടി പ്രതികരണം നടത്തിയത്. ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് ശിവന്‍ കുട്ടി രംഗത്തെത്തിയത്. ശിവന്‍കുട്ടിയുടെ പോസ്റ്റ് വിശദമായി വായിക്കാം....

'ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ''ബോഡി ഷെയ്മിംഗ്'' സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണം..'-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ''2018' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് സംവിധായകന്‍ ജൂഡ് ആന്റണിയെക്കുറിച്ച് നടന്‍ മമ്മൂട്ടി വിവാദ പരാമര്‍ശം നടത്തിയത്.

പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി. എന്നാണ് മമ്മൂട്ടി വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. എന്നാല്‍ മമ്മൂട്ടി പറഞ്ഞത് ബോഡിഷേമിംഗ് ആയി തോന്നിയില്ലെന്നായിരുന്നു ജൂഡ് ആന്റണ് പറഞ്ഞത്.

മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം രീിരലൃി ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍ . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍ എന്നായിരുന്നു വിവാദത്തിന് പിന്നാലെ അദ്ദേഹം ഇട്ട പോസ്റ്റ്.

മമ്മൂട്ടി ക്ഷമ പറഞ്ഞ് ഇട്ട പോസ്റ്റിലും ജൂഡ് കമന്റ് ചെയ്തിരുന്നു.. എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക . എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ജൂഡ് ആന്റണിയുടെ കമന്റ്. നിരവധിപേരാണ് മമ്മൂട്ടി ക്ഷമ പറഞ്ഞിട്ട പോസ്റ്റിന് കമന്റുമായി എത്തിയത്.












Click it and Unblock the Notifications