Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ എന്തുകൊണ്ട് അമേഠി വിട്ട് വയനാട്ടില്‍ എത്തി? കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്മൃതി ഇറാനി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്താന്‍ ഒരുപാട് കാരണങ്ങളുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ ഒരു വികസനവും ഉണ്ടായിരുന്നില്ല. മണ്ഡലത്തിലെ 80 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവുമുണ്ടായിരുന്നില്ല. ഇക്കാരണങ്ങളാല്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത്.

രാഹുല്‍ വയനാട്ടില്‍ തുടര്‍ന്നാല്‍ വയനാട്ടിലെ അവസ്ഥയും ഇത് തന്നെയാകും. രാഹുല്‍ഗാന്ധിയെ അമേഠിയില്‍ നിന്ന് ഓടിച്ച് കേരളത്തിലെ എംപിയാക്കിയതിനൊപ്പം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

Minister Smriti Irani

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍ഭയ ഫണ്ടിലൂടെയടക്കം കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം കൃത്യമായി മുടങ്ങാതെ ലഭിക്കുന്നുണ്ട്. 3000 കോടിയോളം പെണ്‍കുട്ടികളുടെ പോഷകാഹാരനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിക്കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. ബി എം എസ് വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തെയും മന്ത്രി അപലപിച്ചു. പൊലീസ് സാന്നിധ്യത്തില്‍ വന്ദന കൊല്ലപ്പെട്ടെന്നത് ഞെട്ടിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം, പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡ് ജനങ്ങള്‍ തയാറാക്കിയിരുന്നുവെങ്കില്‍ എല്ലാ വിഷയത്തിലും ആനമുട്ടയായിരിക്കും ലഭിക്കുക എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

സ്വയം മൂല്യനിര്‍ണയം നടത്തി സ്വന്തം പ്രോഗസ് കാര്‍ഡ് പ്രസിദ്ധീകരിക്കുകയാണ് പിണറായി വിജയന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ക്ഷേമനിധി കൃത്യമായി അടച്ചുവന്ന തൊഴിലാളികളെ വഞ്ചിച്ചവരാണ് ക്ഷേമപെന്‍ഷനുകളെക്കുറിച്ച് മേനി പറയുന്നത്.

വനിതാ തൊഴിലാളികള്‍ക്ക് പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ എന്ത് സുരക്ഷയാണുള്ളതെന്നും മന്ത്രി ചോദിച്ചു. എം.വി ഗോവിന്ദന്റെ ജാഥയില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയവരാണ് സിപിഎം നേതാക്കളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് നടത്തി വരുന്ന തൊഴിലാളിപക്ഷ ഇടപെടലുകളെ വി മുരളീധരന്‍ പ്രശംസിച്ചു.

തൊഴിലാളികളെ വഞ്ചിക്കുന്ന, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകള്‍ ഇതിന് ഇടനിലക്കാരാവുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+