കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥരുടെ അത്യാർത്തിക്ക് മന്ത്രിയുടെ വക കിടിലൻ പണി: ബോണസ് പിടുങ്ങാനുള്ള തന്ത്രം പാളി

85 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബെവ്കോ സർക്കാരിനെ സമീപിച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ ഡെപ്യൂട്ടേഷൻ നിയമനം മന്ത്രി ഇടപെട്ട് നിർത്തി വച്ചു. ഓണം സ്പെഷ്യൽ ബോണസ് ലക്ഷ്യമിട്ടാണ് ബെവ്കോയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനമെന്ന ആരോപണം ശക്തമായതോടെയാണ് ഡെപ്യൂട്ടേഷൻ നിയമനങ്ങൾ മന്ത്രി ടിപി രാമകൃഷ്ണൻ ഇടപെട്ട് തന്നെ റദ്ദാക്കിയത്. നിലവിലെ ഒഴിവുകൾ തത്കാലം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നികത്താനാണ് തീരുമാനം.

<strong>അൻവറിന് കുരുക്ക് മുറുകുന്നു: വീണ്ടും ക്രമക്കേട്,വാട്ടർ തീം പാർക്കിലേക്ക് ഒന്നല്ല രണ്ട് ഡാം</strong>അൻവറിന് കുരുക്ക് മുറുകുന്നു: വീണ്ടും ക്രമക്കേട്,വാട്ടർ തീം പാർക്കിലേക്ക് ഒന്നല്ല രണ്ട് ഡാം

185 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബെവ്കോ സർക്കാരിനെ സമീപിച്ചത്. ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബെവ്കോയിൽ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് ഇതെന്നായിരുന്നു ആരോപണം.

ബെവ്കോയുടെ ആവശ്യം

ബെവ്കോയുടെ ആവശ്യം

185 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബെവ്കോ സർക്കാരിനെ സമീപിച്ചത്.

സ്വന്തക്കാരെ തിരുകി കയറ്റാൻ

സ്വന്തക്കാരെ തിരുകി കയറ്റാൻ

ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബെവ്കോയിൽ സ്വന്തക്കാരായവരെ തിരുകി കയറ്റാനുള്ള ചിലരുടെ ശ്രമമെന്നായിരുന്നു ആരോപണം. ഇതോടെ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.

സ്വന്തക്കാരെ തിരുകി കയറ്റാൻ

സ്വന്തക്കാരെ തിരുകി കയറ്റാൻ

ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബെവ്കോയിൽ സ്വന്തക്കാരായവരെ തിരുകി കയറ്റാനുള്ള ചിലരുടെ ശ്രമമെന്നായിരുന്നു ആരോപണം. ഇതോടെ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.

മന്ത്രി ഇടപെടുന്നു

മന്ത്രി ഇടപെടുന്നു

സംഭവം വിവാദമോയതോടെയാണ് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഇടപെട്ടത്. മുൻ മന്ത്രി സി ദിവാകരനും ഡെപ്യൂട്ടേഷൻ നിയമനങ്ങളെ എതിർത്തിരുന്നു.

എംപ്ലോയിമെന്റ് വഴി

എംപ്ലോയിമെന്റ് വഴി

ബെവ്കോയിലെ ഒഴിവുകൾ തത്കാലം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നികത്താനാണ് സർക്കാർ തീരുമാനം. 600 ഓളം ഒഴിവുകൾ ഉണ്ടെന്നാണ് സൂചന. എന്നാൽ 140 ഒഴിവുകള്‍ മാത്രമെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളു.

ലക്ഷ്യം ബോണസ്

ലക്ഷ്യം ബോണസ്

85000 രൂപയാണ് ബെവ്കോ ഇത്തവണ ബോണസായി നല്‍കുന്നത്. ഇത് ലഭിക്കാനായി ആഴചകൾ മുമ്പ് തന്നെ സർക്കാര്‍ ജീവനക്കാർ ഡെപ്യൂട്ടേഷനിൽ ബെവ്കോയിലെത്താൻ ശ്രമം ആരംഭിച്ചിരുന്നു.

പട്ടികയിൽ

പട്ടികയിൽ

150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപ്പറേഷൻ സർക്കാരിന് നൽകിയിരുന്നത്. കെഎസ്ആർടിസി, കെൽട്രോൺ, സിആപ്റ്റ്, യുണൈറ്റഡ് ഇലട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുളളവരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

തിരക്ക് കണക്കിലെടുത്ത്

തിരക്ക് കണക്കിലെടുത്ത്

ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ആളുകളെ ആവശ്യമാണെന്നാണ് ബെവ്കോ പറയുന്നത്. എന്നാൽ ബെവ്കോയുടെ തന്നെ പൂട്ടിക്കിടക്കുന്ന ഔട്ട് ലെററുകളിലെ ജീവനക്കാരെ പുനർ വിന്യസിക്കുകയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുക്കുകയോ ചെയ്യാമെന്നിക്കെ ഡെപ്യൂട്ടേഷനില്‍ ആളെ എടുക്കുന്നതാണ് വിവാദമായത്.

English summary
minister stopped deputation in beverages corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X