കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിയെ വിളിച്ചിട്ടുണ്ട്‌; വിവാദത്തിന്‌ മറുപടിയുമായി മന്ത്രി സുധാകരന്‍

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനത്തില്‍ നിന്ന്‌ കെസി വേണുഗോപാല്‍ എംപിയെ മാറ്റി നിര്‍ത്തിയെന്ന ആരോപണത്തിന്‌ മറുപടിയുമായി പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍. കെസി വേണുഗോപാല്‍ കേരളത്തിലെ എംപിയല്ലാത്തിനാല്‍ പ്രോട്ടോക്കോള്‍ ഇല്ലെന്നും മുന്‍ എംപിയാണെന്ന കാര്യം ഓര്‍ത്തുവെച്ചാണ്‌ താന്‍ അദ്ദേഹത്തെ പരിപാടിയില്‍ ഉല്‍പ്പെടുത്തിയതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇതില്‍ സന്തോഷിക്കാതിരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കെസി വേണു ഗോപാലിന്‌ ഇവിടെ പ്രോട്ടോക്കോള്‍ ഇല്ല. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിയല്ല. പക്ഷെ ഇത്‌ തുടങ്ങിയ സമയത്ത്‌ അദ്ദേഹം എംപിയായിരുന്നു. അത്‌ ഞാന്‍ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തിന്റെ പേര്‌ മാന്യമായി വെച്ചു. പിന്നെ അദ്ദേഹത്തിന്‌ സന്തോഷിക്കാതിരിക്കേണ്ട കാര്യമെന്താ. അതിനപ്പുറമുള്ള മോഹങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കത്‌ ഞങ്ങള്‍ക്കെന്ത്‌ ചെയ്യാന്‍ പറ്റുമെന്നും സുധാകരന്‍ ചോദിച്ചു.

sudhakaran

കെസി വേണുഗോപാല്‍ പ്രതപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവരെ ബൈപ്പാസിന്റെ ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചില്ലെന്നാരോപിച്ച്‌ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എം ലിജുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ബൈപ്പാസിലേക്ക്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്‌ ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിന്‌ വഴിതെളിച്ചിരുന്നു.

അര നൂറ്റാണ്ട്‌ കാലത്തെ ജനങ്ങളുടെ സ്വപ്‌നമായ ആലപ്പുഴ ബൈപ്പാസ്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്‌ നാടിന്‌ സമര്‍പ്പിച്ചത്‌. ദേശീയപാത 66ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ്‌ ബൈപ്പാസ്‌. ഇതില്‍ അപ്രോച്ച്‌ റോഡ്‌ ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്‌. മേല്‍പ്പാലം മാത്രം 3.2 കിലോമീറ്റര്‍ വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിന്‌ മുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ്‌ ഹൈവേ കൂടിയാണ്‌ ഇത്‌.

Recommended Video

cmsvideo
CM intervenes; Son of physically challenged man gets new bicycle after theft

English summary
minister sudhakaran replied about kc venugopal invitation controversy in bypass inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X