സിപിഎെയുടെ നിലപാടുകളും മന്ത്രി സുനില്‍കുമാറിന്‍റെ മൗനവും

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഐയുടെ യുവതുര്‍ക്കി മന്ത്രി സുനില്‍കുമാര്‍ കുറച്ച് നാളായി മൗന വൃതത്തിലാണെന്ന് തോന്നുന്നു. തോമസ് ചാണ്ടി വിഷയത്തിലടക്കം സിപിഐയും സിപിഐ മന്ത്രിമാരും കടുത്ത നിലപാടെടുത്തപ്പോഴും സുനില്‍കുമാര്‍ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം കാരണമാണ് സുനില്‍കുമാര്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തത് എന്നാണ് സിപിഐയിലെ ചില നേതാക്കള്‍ പറയുന്നത്.

എൽഡിഎഫിൽ പൊട്ടിത്തെറി... മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ, ഫോണെടുക്കാതെ കാനവും പന്ന്യനും!!

ഉമ്മന്‍ചാണ്ടി ഭരണകാലത്ത് സര്‍ക്കാരിനെതിരെ മെത്രാന്‍ കായല്‍ വിവാദം, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങിയ വിഷയങ്ങളിള്‍ നിയമസഭയിലും പുറത്തും ശക്തമായി വാദിച്ച വക്താവായിരുന്നു വിഎസ് സുനില്‍കുമാര്‍. എന്നാല്‍ മന്ത്രിയായ ശേഷം സുനില്‍ കുമാര്‍ ആളാകെ മാറിപ്പോയെന്നാണ് സിപിഐക്കാരടക്കം പറയുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഐ സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുത്തപ്പോഴും സുനില്‍കുമാര്‍ പ്രതികരിച്ചില്ല.

sunilkuma

സുനില്‍ കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകുന്നില്ലെന്നും ആപോപണമുണ്ട്. മുന്നാര്‍ സമരം കത്തി നിന്നപ്പോഴും സിപിഐയിലെ മുതിര്‍ന്ന മന്ത്രി ഇ ചന്ദ്രശേഖരനെ മുന്നാര്‍ വിഷയത്തില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനും സിപിഎ്മമും വേട്ടയാടിയപ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാത്ത ആളാണ് സുനില്‍കുമാര്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ കണ്ണൂര്‍ പെരിങ്ങോത്ത് പാര്‍ട്ടി അറിയാതെ മന്ത്രി ഒരു ചടങ്ങില്‍ പങ്കെടുത്തത് സിപിഐ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സിപിഐയുടെ വകുപ്പുകളില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന സുനില്‍ കുമാറിന്റെ മാറ്റം സിപിഐയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
minister vs sunil kumar keeping silence in present issues against government. though his party is taking strong stand against cheif minister pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്