Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവെച്ച് തരാമെന്ന് പറഞ്ഞാൽമതി, മന്ത്രിമാർ അവിടെ ഓടിയെത്തും': സുരേഷ് ​ഗോപി

പാലക്കാട്: കേരളത്തിലെ മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീട് പണിഞ്ഞുതരാമെന്ന് പറഞ്ഞാൽ ഞങ്ങൾ ചെയ്തോളാമെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ കാര്യങ്ങൾ സംസ്ഥാന സർക്കാർ‌ ചെയ്തില്ലെങ്കിൽ അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ഏർപ്പാട് ആക്കിയിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. പാലക്കാട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ​ഗോപിക്കും ബി ജെ പി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

suresh

'' ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധകൃഷ്ണൻ എം പി അവർകളെ പാർലമെന്റിന്റെ ഫ്ലോറിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു. ഇവിടെ ഒരു മെഡിക്കൽ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു മെഡിക്കൽ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോൾ അറിയില്ലെങ്കിൽ ഇന്ന് മുതൽ അറിയാൻ വളരെ ആഴത്തിൽ ശ്രമം നടത്തണം. കരിവന്നൂർ പോല ഈ വിഷയത്തിുള്ള ഇടപെടൽ നമ്മുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കും.

'' അവിടേക്ക് കേരള സർക്കാർ ചെയ്തില്ലെങ്കിൽ ഉറപ്പായിട്ടും അതിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും അവിടെ മെഡിസിന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ചെയ്യാനുള്ള ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ട്. പക്ഷേ ഞാൻ കുറച്ച് കാലമായി കാണുന്ന ഒരു പ്രവണത, ഞാൻ ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീട് വെച്ച് തരുമെന്ന് പറഞ്ഞാൽ മതി. ചെയ്യേണ്ട അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും. ഞങ്ങൾ ചെയ്തോളാമെന്ന് പറയുന്നും, സുരേഷ് ​ഗോപി പറഞ്ഞു.

ഇത് അങ്ങനെ പറഞ്ഞതല്ല. അത് ചെയ്യാനുള്ള വഴി ഞാൻ ഒരുക്കിയിട്ടുണ്ട്. പല വീടുകളിലും പോല മന്ത്രിമാരെ അറിയാമല്ലോ അല്ലേ. ​ഗുരുവായൂരിൽ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ. അവരെല്ലാം ഇനിയങ്ങോട്ട് വീടുകൾ കയറിയിറങ്ങട്ടെ. മെഡിക്കൽ കോളേജിലെ കുട്ടികൾ അടുത്ത് ചെന്ന് വാ​ഗ്ദാനം കൊടുക്കട്ടെ. അങ്ങനെ സംഭവിച്ചാലും സന്തോഷം. നമ്മൾ ഇത് നൽകി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കിന്നില്ല.

പക്ഷേ ലഭ്യത, അത് പട്ടികജാതിക്കാർക്ക് നിഷേധിച്ചെങ്കിൽ പിന്ന ഇവർക്കൊന്നും മറ്റെ നേതാവിന്റെ താങ്ങി അവിടെ വന്ന് പാർലമെന്റിൽ ഈ സർക്കസ് കാണിക്കാൻ അവകാശമില്ല. വളരെ വ്യക്തമായി പറയുകയാണ്, വെറുതെ ഭരണഘടനയെടുത്ത് ഉയർത്തിക്കാണിച്ചത് കൊണ്ടായില്ല. ഹൃദയത്തിൽ അത് ഉണ്ടാകണം. പാർലമെന്റിൽ ടിവിയിൽ വരുന്നത് കാെണ്ട് ലോകം മുഴുവൻ കാണും, കുറച്ചു കയ്യടി നേടാമെന്നല്ല. ഹൃദയത്തിലുണ്ടെങ്കിൽ, അത് ജനങ്ങൾ നിങ്ങൾ കാട്ടാതെ തന്നെ മനസ്സിലാക്കും സുരേഷ് ​ഗോപി പറഞ്ഞു.

തീർത്ഥാടന ടൂറിസത്തിന്റെ സർക്യൂട്ട് മനസ്സിലുണ്ടെന്നും നാ​ഗപട്ടണത്ത് നിന്ന് തുടങ്ങി തൃശ്ശൂരിലെ എന്റെ സ്വന്തം ലൂർദ്മാതാവിന്റെ പള്ളി വരെ നീളുന്നതാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+