ശവാസനയ്ക്കിടെ കേന്ദ്രമന്ത്രി ഉറങ്ങിപ്പോയി, വിളിച്ചുണര്‍ത്താന്‍ നേതാക്കള്‍ക്ക് മടി, സംഭവം കൊച്ചിയില്‍
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ശവാസനയ്ക്കിടെ ഉറങ്ങിപ്പോയി. സംസ്ഥാനത്ത് യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയത് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭുവായിരുന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ, ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
യോഗ പരിശീലനത്തിനിടെ ശവാസനം ചെയ്യുമ്പോഴാണ് കേന്ദ്രമന്ത്രി ഉറങ്ങിപ്പോയത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നെറ്ഹു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് മന്ത്രി ഉറങ്ങിപ്പോയത്. യോഗ പരിശീലിപ്പിച്ച സുദക്ഷണ തമ്പി പറഞ്ഞതനുസരിച്ച് എല്ലാവരും ശവാസനം പൂര്‍ത്തിയാക്കി എഴുനേറ്റു.

എന്നാല്‍ കേന്ദ്രമന്ത്രി മാത്രം എഴുനേറ്റില്ല. ശവാസനത്തിനിടെ മന്ത്രി ഉറങ്ങിപ്പോവുകയായിരുന്നു. നേതാക്കളൊക്കെ മന്ത്രിയെ വിളിച്ചുണര്‍ത്താന്‍ മടിച്ചു. ഒടുവില്‍ പരിശീലകന്‍ തന്നെ മന്ത്രിയെ വിളിച്ചുണര്‍ത്തി. സര്‍വാംഗങ്ങള്‍ക്കും വിശ്രമം നല്‍കിയുള്ള അടിസ്ഥാന യോഗമുറയാണ് ശവാസനം. ഇത് പഠിച്ചെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായതിനാല്‍ തന്നെ പലരും ഉറക്കത്തിലേയ്ക്ക് വഴുതി വീഴും.












Click it and Unblock the Notifications