കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രോത്സവത്തിനൊപ്പം, ശില്പശാലകള്‍ കൂടി സംഘടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍

Google Oneindia Malayalam News

കൊച്ചി; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനോടൊപ്പം ശില്പശാലകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മേളയുടെ പ്രയോജനം ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് കൂടി ലഭ്യമാകാനാണ് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തവണത്തെ മേള സംബന്ധിച്ച് സിനമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി തിരുവഞ്ചൂര്‍. എഡിറ്റിംങ്, തിരക്കഥ,സംവിധാനം എന്നിവയെ കേന്ദ്രീകരിച്ചാവും ശില്പശാലകള്‍. ഇതില്‍ പങ്കെടുക്കുന്നവരെ സിനിമാ മേഖലയിലുള്ളവരായിക്കും തിരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

thiruvanchoor

കൂടാതെ ഇത്തവണ മേളയിലെ പ്രതിനിധികളുടെ എണ്ണം പതിനായിരത്തില്‍ നിന്ന് പതിനയ്യായിരമായി വര്‍ദ്ധിപ്പിക്കും. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന മേളയാക്കി കേരള രാജ്യാന്തര ചലച്ചിത്രോവത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മേളയോട് അനുബന്ധിച്ച് നടത്തുന്ന ശില്പശാല മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്. ശില്പശാല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമായി നടത്തി വരുന്ന ചലച്ചിത്രമേള സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടന്ന് വരുകയാണെന്നും മന്ത്രി പറഞ്ഞു.

English summary
more workshop will be conducted along with iffk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X