• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവില്‍ കുറ്റസമ്മതം നടത്തി തോമസ്ചാണ്ടി: ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി, ഭയന്നു തുടങ്ങി?

  • By Gowthamy

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണം ശരിയാകുന്നു. ഇക്കാര്യത്തില്‍ കുറ്റസമ്മതവുമായി തോമസ് ചാണ്ടി. ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപിച്ച മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി കത്ത് നല്‍കിയിരിക്കുന്നത്.

ഭൂമി കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി പറഞ്ഞത് മുഴുവന്‍ കളവാണെന്ന് ഇതിനോടകം വ്യക്തമായി. തോമസ് ചാണ്ടിയുടെ ഭൂമികൈയ്യേറ്റത്തിന്റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് തെളിഞ്ഞാല്‍ ഭൂസംരക്ഷണ നിയമം അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും.

കുറ്റസമ്മതം

കുറ്റസമ്മതം

മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന ആരോപണം ശരിയാണെന്ന് മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപിച്ച മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

തലയൂരാനുള്ള ശ്രമം

തലയൂരാനുള്ള ശ്രമം

വിവാദത്തില്‍ നിന്ന് തലയൂരാനുളള ശ്രമമാണ് തോമസ് ചാണ്ടി ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ഭൂമി കൈയ്യേറിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും ചുരുങ്ങിയത് മൂന്നു വര്‍ഷം തടവും ലഭിക്കും.

അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍

അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍

മാര്‍ത്താണ്ഡം കായലിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുളളിലും ലേക് പാലസ് റിസോര്‍ട്ടിനെ കുറിച്ചുളളത് ഒരാഴ്ചയ്ക്കുള്ളിലും ആലപ്പുഴ കലക്ടര്‍ സമര്‍പ്പിക്കും.

വിവാദം

വിവാദം

മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ മിച്ച ഭൂമിയും ഒന്നരമീറ്‌റര്‍ വീതിയുളള സര്‍ക്കാര്‍ വഴിയും മന്ത്രി കൈയ്യേറി നികത്തിയതാണ് വിവാദമായത്. എന്നാല്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് തോമസ് ചാണ്ടി നിയമസഭയിലടക്കം പറഞ്ഞത്.

തുറന്ന് സമ്മതിച്ച് കത്ത്

തുറന്ന് സമ്മതിച്ച് കത്ത്

എന്നാല്‍ തെളിവുകള്‍ പുറത്തു വന്നതോടെ മന്ത്രി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിക്കുകയാണ്. മാര്‍ത്താണ്ഡം കായലിലെ 64 കര്‍ഷകരില്‍ നിന്ന് വാങ്ങിയ മൂന്നേക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ട കാര്യം അറിയില്ലെന്നും അതില്‍ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

കേസ് അവസാനിക്കില്ല

കേസ് അവസാനിക്കില്ല

എന്നാല്‍ തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈയ്യേറി മണ്ണിട്ടാല്‍ മണ്ണ് മാറ്റിയതു കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് വിവരം.

പൊളിച്ച് മാറ്റാന്‍ ഉത്തരവ്

പൊളിച്ച് മാറ്റാന്‍ ഉത്തരവ്

ലേക്പാലസ് റിസോര്‍ട്ടിന് മൂന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മ്മാണമാണെന്ന് സ്ഥിരീകരിച്ചതോടെ ഇത് പൊളിച്ചുമാറ്റി പൂര്‍വ സ്ഥിതിയില്‍ ആക്കണമെന്ന് കലക്ടര്‍ ഉത്തരവിടും.

English summary
Minister Thomas Chandi's letter to district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more