കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടി പുറത്തേക്ക്, സിപിഎം കൈവിടുന്നു... രാജിക്ക് വഴിയൊരുങ്ങി

രാജിയില്‍ തോമസ് ചാണ്ടി തന്നെ തീരുമാനമെടുക്കണമെന്ന് സിപിഎം

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
തോമസ് ചാണ്ടി പുറത്തേക്ക്, കൈവിട്ട് CPM | Oneindia Malayalam

തിരുവനന്തപുരം: കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് തോമസ് ചാണ്ടി തന്നെ തീരുമാനനെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടി വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുമെല്ലാം സിപിഎം ഗൗരവമായി തന്നെയാണ് കാണുന്നത്. ഇതേ തുടര്‍ന്നാണ് രാജിവയ്ക്കണമോയെന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്ന് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചത്.

1

കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം വന്നാല്‍ കൂടുതല്‍ കാത്തിരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നുള്ള ചര്‍ച്ചകള്‍ സിപിഎം കേന്ദ്രങ്ങളിലും സജീവമാണ്. സിപിഎമ്മിന്റെയും വളരെ നിര്‍ണായകമായ യോഗങ്ങള്‍ വെള്ളിയാഴ്ച തലസ്ഥാനത്തു ചേരുന്നുണ്ട്.

2

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നിയമോപദേശം കാത്തിരിക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പും. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ വളരെ ഗൗരവത്തോടെയാണ് സിപിഎമ്മും സിപിഐയും കാണുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടണമെന്നത് മന്ത്രിസഭ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇതേ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ഈ റിപ്പോര്‍ട്ടിനെതിരേ കോടതിയെ സമീപിച്ചത് അസാധാരണമായ സാഹചര്യമാണെന്ന് സിപിഎം വിലയിരുത്തുന്നു. തോമസ് ചാണ്ടിയുടെ ഭാവിയുടെ കാര്യത്തില്‍ വെള്ളിയാഴ്ച തന്നെ നിര്‍ണായകമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

English summary
Minister Thomas chandy man resign after CPM forsake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X