• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാം വ്യാപനത്തിന്റെ ആശങ്കകൾ! ഇതിനിടയിൽ ഒരു പ്രളയവും കൂടി വന്നാൽ! ഐസകിന്റെ കുറിപ്പ്

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യം ഇന്ന് മൂന്നാം ദിവസമാണ്. 177 പ്രവാസികളുമായി കൊച്ചിയില്‍ കുവൈറ്റില്‍ നിന്നുളള വിമാനം എത്തിക്കഴിഞ്ഞു. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം എത്തിയവരാണ്.

കൊവിഡിനെ കേരളം രണ്ടാം ഘട്ടത്തില്‍ ഫലപ്രദമായി തന്നെ തടഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രവാസികളുടേയും അന്യസംസ്ഥാനത്ത് നിന്നുളളവരുടേയും മടങ്ങി വരവ് മൂന്നാം വ്യാപനം എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഡോ.ടിഎം തോമസ് ഐസകിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മൂന്നാം വ്യാപനത്തിന്റെ ആശങ്കകൾ

മൂന്നാം വ്യാപനത്തിന്റെ ആശങ്കകൾ

''ആദ്യ രണ്ടു ദിവസത്തെ പ്രവാസികളുടെ, പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ തിരിച്ചുവരവ് മൂന്നാം വ്യാപനത്തിന്റെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഒരു പരിധിവരെ ഇത് അനിവാര്യവുമാണ്. പക്ഷെ, കൃത്യമായ രണ്ട് പരിധികൾ നമ്മൾ കൽപ്പിച്ചേ തീരൂ. ഒന്ന്, പ്രായാധിക്യമുള്ളവർക്കും ഗൗരവമായ മറ്റു രോഗങ്ങളുള്ളവർക്കും രോഗം ബാധിക്കില്ലായെന്ന് ഉറപ്പുവരുത്തണം.

നിയന്ത്രണങ്ങളും വേണ്ടിവരും

നിയന്ത്രണങ്ങളും വേണ്ടിവരും

രണ്ട്, രോഗത്തിന്റെ വ്യാപനം കൃത്യമായ പരിധിക്കുള്ളിൽ നിയന്ത്രിക്കപ്പെടണം. കേരളത്തിൽ ലഭ്യമായ ഐസിയു ബെഡ്ഡുകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണത്തിന് അപ്പുറത്തേയ്ക്ക് ഒരു കാരണവശാലും വ്യാപനം പോകില്ലായെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനനുസരിച്ച് ചുവപ്പ്, ഓറഞ്ച്, പച്ച സോണലുകൾ തുടരേണ്ടിവരും. നിയന്ത്രണങ്ങളും വേണ്ടിവരും. ആദ്യത്തേതിനുള്ള മാർഗ്ഗം ഈ വൾണറബിൾ വിഭാഗങ്ങൾ റിവേഴ്സ് കോറന്റൈനിൽ വിധേയമാകണം എന്നുള്ളതാണ്.

അച്ചടക്കത്തെക്കുറിച്ചും സംസാരിക്കണം

അച്ചടക്കത്തെക്കുറിച്ചും സംസാരിക്കണം

ഇത് ഫലപ്രദമാകണമെങ്കിൽ താഴെപ്പറയുന്ന നടപടികൾ പഞ്ചായത്ത്, മുനിസിപ്പൽ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതുണ്ട്. 1) ഇവർ ആരൊക്കെയെന്ന് കൃത്യമായി ഓരോ വീട് അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി, രേഖാമൂലം വീട്ടുകാരെ അറിയിക്കണം. 2) നാട്ടിൽ അംഗീകാരമുള്ള രാഷ്ട്രീയ പ്രവർത്തകരോ അല്ലാതെയോ ഉള്ള വ്യക്തികൾ ഒറ്റയ്ക്കോ രണ്ട് പേരായോ വീടുകൾ സന്ദർശിച്ച് സാഹചര്യത്തിന്റെ ഗൗരവവും അവർ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും സംസാരിക്കണം.

സമ്പർക്കം പുലർത്തണം

സമ്പർക്കം പുലർത്തണം

3) ഇവരുമായി നിരന്തരമായി ഗൃഹസന്ദർശനം വഴിയോ അല്ലാതെയോ സമ്പർക്കം പുലർത്തണം. ഇതിന് കൺട്രോൾ റൂം ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും വേണം. താഴെപ്പറയുന്ന ഒരു പാക്കേജ് വീട്ടിൽ ഒതുങ്ങിക്കഴിയുന്നവർക്ക് നൽകുന്നതിനുള്ള തയ്യാറെടുപ്പു വേണം. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുത്തി ടെലിമെഡിസിൻ സമ്പ്രദായം. സൗജന്യമായോ സഹായവിലയ്ക്കോ വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കൽ. അഗതികളോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ അത്യാവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കണം. ഇതിന് ബജറ്റ് ഹോട്ടലുകൾ / കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കണം.

പലർക്കും രോഗം വന്നേയ്ക്കാം

പലർക്കും രോഗം വന്നേയ്ക്കാം

ആവശ്യമുള്ളവർക്ക് പാലിയേറ്റീവ് കെയർ. ആവശ്യമുള്ളവർക്ക് കൗൺസിലിംഗ്. വീട്ടിൽ ഒതുങ്ങിക്കഴിയുന്നവർക്കു സമയം ചെലവഴിക്കുന്നതിനു വേണ്ടിയുള്ള വിനോദ, വായനാ, കൃഷി പരിപാടികൾ. പുറത്തു നിന്നും നാട്ടിലെ വീടുകളിലേയ്ക്ക് എത്തുന്ന ആളുകളെക്കുറിച്ച് ജാഗ്രതയുണ്ടാവണം. അവർ ക്വാറന്റൈന് വിധേയമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മേൽപ്പറഞ്ഞ രണ്ടും ഉറപ്പുവരുത്തിക്കൊണ്ട് ബാക്കിയുള്ള ആളുകൾ തൊഴിലെടുക്കാൻ പോകണം. ശാരീരിക അകലം പാലിച്ചുകൊണ്ടും മാസ്ക്, സാനിട്ടൈസറും ഉപയോഗിച്ചുകൊണ്ടും നിയന്ത്രണങ്ങൾക്കു വിധേയമായിട്ടുമാണ് പ്രവർത്തികളിൽ ഏർപ്പെടാൻ. ഇവരിൽ പലർക്കും രോഗം വന്നേയ്ക്കാം.

ഒരു പ്രളയവുംകൂടി വന്നാൽ

ഒരു പ്രളയവുംകൂടി വന്നാൽ

അങ്ങനെ വന്നാൽ ഇപ്പോൾ ചെയ്യുന്നതുപോലെ അവരെ ഐസൊലേറ്റ് ചെയ്യുകയും സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷണത്തിലാക്കുകയും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യുകയും വേണം. എന്നുവച്ചാൽ നമ്മുടെ സമ്പദ്ഘടന 50-70 ശതമാനം കപ്പാസിറ്റിയിലെ പ്രവർത്തിക്കുകയുള്ളൂവെന്നതുമായി നാം പൊരുത്തപ്പെടണം.

സ്കൂളുകൾ, മതകൂട്ടായ്മകൾ, രാഷ്ട്രീയ യോഗങ്ങൾ തുടങ്ങിയ ആൾക്കൂട്ടമുണ്ടാകുന്ന കാര്യങ്ങൾ നമുക്ക് ഇനിയും ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ആലോചിക്കാം. ഇതിനിടയിൽ ഒരു പ്രളയവുംകൂടി വന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും''.

English summary
Minister Thomas Isaac about the return of expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more