• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളുടെ 2.5 ലക്ഷം മുറികള്‍; വിഡി സതീശന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് തോമസ് ഐസക്

തിരുവനന്തപുരം: വിവിധ വിഷയങ്ങളിലായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. "സാധാരണ സൈബർ കമ്മിയുടെ നിലവാരത്തിലേയ്ക്ക് കേരളത്തിലെ ധനമന്ത്രി" വീണുപോയി എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. അത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളൊന്നും സതീശനെതിരെ പ്രയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ അധിക്ഷേപിച്ചതുകൊണ്ട് വസ്തുത പറയുന്നതിൽ നിന്ന് പിന്മാറുകയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കേരളത്തിന്റെ നേട്ടം മുഴുവൻ സിപിഎം ഒറ്റയ്ക്ക് അടിച്ചെടുക്കുന്നതായി താന്‍ പറഞ്ഞതിന്‍റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാമോയെന്നും അദ്ദേഹം ചോദിക്കുന്നു. തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പിന്മാറുകയില്ല

പിന്മാറുകയില്ല

കൊവിഡ് പ്രതിരോധത്തിനെതിരെയുള്ള ജനകീയ ജാഗ്രത ദുർബലപ്പെടുത്തിയതിൽ യുഡിഎഫ് നേതാക്കൻമാരുടെ നിലപാടുകളും പ്രക്ഷോഭങ്ങളും വഹിച്ച പങ്കിനെക്കുറിച്ചുള്ള വി.ഡി. സതീശന്റെ പ്രതികരണം വായിച്ചു. "സാധാരണ സൈബർ കമ്മിയുടെ നിലവാരത്തിലേയ്ക്ക് കേരളത്തിലെ ധനമന്ത്രി" വീണുപോയി എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. അത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളൊന്നും സതീശനെതിരെ പ്രയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ അധിക്ഷേപിച്ചതുകൊണ്ട് വസ്തുത പറയുന്നതിൽ നിന്ന് പിന്മാറുകയില്ലെന്നു മാത്രം ഓർമ്മിപ്പിക്കട്ടെ.

സിപിഎം ശ്രമം

സിപിഎം ശ്രമം

"രാജഭരണം തുടങ്ങി കേരളത്തിലെ എല്ലാ ജനകീയ സർക്കാരുകൾക്കും അവകാശപ്പെട്ടത് ഒറ്റയ്ക്ക് അടിച്ചെടുക്കാനുള്ള സിപിഎം ശ്രമം" എന്ന് അദ്ദേഹം പറയുമ്പോൾ എന്താണ് വി.ഡി. സതീശനെപ്പോലെയുള്ളവരെപ്പോലും അലട്ടുന്നതെന്ന് വ്യക്തമാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച സാമാന്യം ദീർഘമായ ലേഖനം ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. അതൊന്നു വായിച്ചുനോക്കുക. അതിൽ എവിടെയാണ് കേരളത്തിന്റെ നേട്ടം മുഴുവൻ സിപിഎം ഒറ്റയ്ക്ക് അടിച്ചെടുക്കുന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാമോ?

കണക്ക് കണക്കല്ലാതാവില്ലല്ലോ

കണക്ക് കണക്കല്ലാതാവില്ലല്ലോ

ലേഖനത്തിന്റെ നാലിലൊന്ന് രാജഭരണകാലം മുതൽ കേരളത്തിലെ ആരോഗ്യമേഖല വളർന്നതിന്റെ സാമൂഹ്യ, സാമ്പത്തിക കാരണങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. യാഥാർത്ഥ്യം ആരും മറച്ചുവെച്ചിട്ടില്ല. മറിച്ച്, നേട്ടങ്ങളുടെ ശരിയായ പിന്തുടർച്ചയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. നിശ്ചയമായിട്ടും ആ വളർച്ചയിൽ മറ്റേതു സർക്കാരിനെക്കാളും 1957 ലെയും 2006 - 2011 ലെയും ഇന്നത്തെയും സർക്കാരുകൾക്ക് പങ്കുണ്ട്. കണക്കുകൾ അടിവരയിടുന്ന യാഥാർത്ഥ്യം മാത്രമാണത്. സതീശൻ രോഷം കൊണ്ടാലൊന്നും കണക്ക് കണക്കല്ലാതാവില്ലല്ലോ.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

ലേഖനത്തിന്റെ മറ്റൊരു നാലിലൊന്ന് കൊവിഡ് പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ്. കാൽനൂറ്റാണ്ടു മുമ്പ് തുടങ്ങിയ ജനകീയാസൂത്രണം ഇത്തരമൊരു പങ്കുവഹിക്കാനുള്ള കരുത്ത് കേരളത്തിലെ പ്രാദേശിക സർക്കാരുകൾക്കു നൽകിയിട്ടുണ്ട്. അവയിൽ 40 ശതമാനം യുഡിഎഫിന്റേതാണ്. പക്ഷെ, സംസ്ഥാന സർക്കാരിന് അർഹതപ്പെട്ട ക്രെഡിറ്റ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നതിൽ ഖിന്നരായിട്ടു കാര്യമില്ല. അത്രയ്ക്ക് മികവോടെയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിരോധത്തിന്റെ മുന്നിൽ നിന്നു നയിക്കുന്നത്. എന്താണ് കേരളത്തിൽ ചെയ്യേണ്ടതെന്ന് തുടക്കത്തിൽത്തന്നെ അസംബ്ലിയിൽ നിങ്ങൾ പറഞ്ഞവയൊക്കെ രേഖകളായി ജനങ്ങളുടെ മുന്നിലുണ്ട്. ഇവയൊക്കെ മറച്ചുവച്ച് സർക്കാർ എന്ത് ചെയ്തൂവെന്നാണ് നിങ്ങൾ ചോദിക്കുന്നത്. ഓരോ ആക്ഷേപത്തിനും മറുപടി പറയുകയാണ്.

മറുപടി പറയാം

മറുപടി പറയാം

സർക്കാർ എന്താണ് ചെയ്തത് എന്ന് ചോദിച്ച് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട് അതിനും മറുപടി പറയാം.

സതീശന്റെ ചോദ്യങ്ങളും അവയോടുള്ള പ്രതികരണവുമാണ് ചുവടെ.

"1. പ്രവാസികൾ കേരളത്തിലെത്തിയാൽ 2.5 ലക്ഷം മുറികൾ. (ബാത്ത് അറ്റാച്ച്ഡ്). എവിടെയാണെന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല."

സതീശന്റെ അറിവിൽ ഏതെങ്കിലും പ്രവാസിയ്ക്ക് മുറി കിട്ടാതെയുണ്ടോ? ഉണ്ടെങ്കിൽ നമുക്ക് ഏർപ്പാടാക്കാം. പ്രിയ സുഹൃത്തേ, നാട്ടിലെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിനായി പാർപ്പിക്കാനാണ് ഈ മുറികൾ സജ്ജീകരിച്ചത്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോസ്‌റ്റലുകൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ എന്നിവ പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിട വിഭാഗം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പണം നൽകി ഉപയോഗിക്കാൻ കഴിയുന്നതും അല്ലാത്തതുമായ കെയർ സെന്ററുകളും ഒരുക്കി. എന്നാൽ അതോടൊപ്പം വീടുകളിൽ സൗകര്യമുള്ള പ്രവാസികളെ വീടുകളിൽത്തന്നെ താമസിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതാണ് നല്ലതെന്ന വിദഗ്ദാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

ഈ ചോദ്യം ഉന്നയിക്കുന്നത്

ഈ ചോദ്യം ഉന്നയിക്കുന്നത്

ഒരുപക്ഷെ, സതീശൻ ഈ ചോദ്യം ഉന്നയിക്കുന്നത് ഇപ്പോൾ ഒരുലക്ഷം കൊവിഡ് ബെഡ്ഡുകൾ തയ്യാറാക്കുന്നതിന്റെ തിരിക്ക് കണ്ടിട്ടാവും. ഈ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആളുകളെ നിരീക്ഷണത്തിൽ ആക്കുവാനുള്ളതല്ല. മറിച്ച്, രോഗികളായി തീർന്നിട്ടുള്ളവർക്കുളള പൊതുചികിത്സാ കേന്ദ്രങ്ങളാണ്. ഇതിന് പൊതുവായ ഡോർമെറ്ററി സൗകര്യവും പൊതുവായ ശുചിമുറികളും ആക്കുന്നതുകൊണ്ട് ഒരു അപകടവുമില്ല. പരിചരണത്തിനും മറ്റും ജനറൽ വാർഡുകളിൽ രോഗികളെ കിടത്തുന്നതാകും നല്ലത് എന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് പോയത്.

ടെസ്റ്റുകളുടെ എണ്ണം

ടെസ്റ്റുകളുടെ എണ്ണം

"2. ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം കുറച്ചു കാട്ടാൻ നടത്തിയ ശ്രമമാണ് രോഗവ്യാപനത്തിന് കാരണമായത്. ടെസ്റ്റുകൾ നടത്തുന്നതിൽ ഇന്ത്യയിൽ 19 ാംസ്ഥാനമാണ് കേരളത്തിനുള്ളത്."

എവിടുന്നാണ് സതീശന് ഈ കണക്കു കിട്ടിയത്?ടെസ്റ്റുകൾ നടത്തുന്നതിൽ കേരളത്തെ പത്തൊമ്പതാം സ്ഥാനത്തു നിർത്തുന്ന പട്ടിക, ടെസ്റ്റുകളുടെ എണ്ണം സഹിതം പ്രസിദ്ധീകരിക്കാൻ താങ്കളെ വെല്ലുവിളിക്കുന്നു. വാട്സാപ്പ് തെളിവു സ്വീകാര്യമല്ലെന്ന് ഓർമ്മിപ്പിക്കട്ടെ.

ദീർഘമായി പ്രതികരണം എഴുതുന്നില്ല. ഡോ. ഷീൽ ടെസ്റ്റ് സംബന്ധിച്ച് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇന്നുവരെ തുടർച്ചയായി വിശദീകരിച്ചുകൊണ്ടിരിക്കുന്നതിനോട് എനിക്കു പൂർണ്ണ യോജിപ്പാണ്.

 മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ

"3. എല്ലാ ദിവസവും മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപ്പാക്കാനുമുള്ള സംവിധാനങ്ങളുടെ അഭാവം."

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ നടപ്പാകുന്നതുകൊണ്ടാണ് മരണ സംഖ്യ കുറഞ്ഞിരിക്കുന്നതും രോഗപ്രതിരോധത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നതും.

"4. രോഗവ്യാപനത്തിനുള്ള സാധ്യതകൾ പഠിക്കാതെ കേരളം എല്ലാത്തിനും മുൻപന്തിയിലാണെന്ന് കാണിക്കാൻ പി ആർ ഏജൻസികളെ വച്ച് നടത്തിയ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു."

മുല്ലപ്പള്ളിയ്ക്ക്

മുല്ലപ്പള്ളിയ്ക്ക്

മുല്ലപ്പള്ളിയ്ക്ക് പഠിക്കുകയാണെന്നു തോന്നുന്നു.

"5. എല്ലാവരും കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കുമ്പോൾ സർക്കാർ ശ്രദ്ധ മുഴുവൻ അഴിമതിയിലായിരുന്നു."

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരാണോ ഇപ്പറയുന്ന കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധിച്ച "എല്ലാവരും"?

"6. കീം പരീക്ഷ വാശിയിൽ നടത്തി, കുട്ടികളെ രോഗികളാക്കുകയും രക്ഷാകർത്താക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു."

ഇതിനു മുമ്പ്

ഇതിനു മുമ്പ്

ഇതിനു മുമ്പ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും ഉണ്ടായിരുന്നല്ലോ. അന്ന് നിങ്ങൾ എന്താ പറഞ്ഞത്? എന്താ നടന്നത്?

സതീശൻ തന്റെ പോസ്റ്റിന് ചിത്രമായി ഉപയോഗിച്ചിരിക്കുന്ന പട്ടത്തെ സ്കൂൾ സെന്ററെന്നപോലെ ഒറ്റപ്പെട്ട ഏതാനും കേന്ദ്രങ്ങളിൽ കീം പരീക്ഷയിൽ വീഴ്ച വന്നിട്ടുണ്ട്. അത് നമ്മളൊരു പാഠമായിട്ട് എടുക്കുകയും വേണം. പക്ഷെ, മൊത്തത്തിൽ എത്ര ചിട്ടയായിട്ടാണ് കീം പരീക്ഷയും നടന്നത്.

പ്രതിപക്ഷത്തെ

പ്രതിപക്ഷത്തെ

"7. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിക്കാൻ ശ്രമിച്ചു."

രോഗപ്രതിരോധത്തിനുവേണ്ട നിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കുമെന്ന് ആക്രോശിക്കുന്നവരെ പിന്നെങ്ങനെയാണ് വിളിക്കേണ്ടത്? മാസ്ക് ധരിക്കാതെയും ശാരീരികാകലം പാലിക്കാതെയും സമരക്കൂത്തുകൾ നടത്തി പോലീസുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവനുപോലും ഭീഷണി ഉയർത്തുംവിധമുള്ള പേക്കൂത്തുകളെ താങ്കൾ പിന്തുണയ്ക്കുന്നുണ്ടോ?

എന്റെ അഭ്യർത്ഥന

എന്റെ അഭ്യർത്ഥന

സതീശനോട് എന്റെ അഭ്യർത്ഥന ഇതാണ്. ഇതൊരു സാധാരണ കാലമല്ല. നാട് വലിയൊരു അപകടത്തിന്റെ വക്കിലാണ്. അതു മനസ്സിലാക്കി ജനരക്ഷയ്ക്ക് ഇറങ്ങണം. വിഡ്ഢിത്തരങ്ങളും അസംബന്ധങ്ങളും പുലമ്പുന്ന സ്വന്തം പാളയത്തിലെ നേതാക്കൾക്ക് നേർവഴി ഉപദേശിക്കണം. ഒരൽപം സംസ്ക്കാരത്തോടെ പെരുമാറുന്നത് ഒരു കുറവല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം. സാമൂഹ്യ നിയന്ത്രണങ്ങൾ പൗരൻമാർ സ്വീകരിക്കുന്നതിന് പ്രതിപക്ഷവും മുൻകൈയെടുക്കണം. തദ്ദേശഭരണ സ്ഥാപനതലത്തിൽ ഒരുമിച്ചു നിന്നു പ്രവർത്തിക്കണം.

English summary
minister Thomas Isaac reply to vd satheeshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X