കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്‌നാഘറിനൊപ്പം ആലയ് പദ്ധതിയും; അതിഥി തൊഴിലാളികള്‍ക്ക് തണലാകുന്ന കേരളം

Google Oneindia Malayalam News

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സർക്കാരിനെ ആലയ് പദ്ധതി. രാജ്യത്ത് ആദ്യമായി അതിഥി തൊഴിലാളികള്‍ക്ക് അപ്‌നാഘര്‍ എന്ന പേരില്‍ പാലക്കാട് കഞ്ചിക്കോടും കിനാലൂരിലും താമസ സൗകര്യം ഉറപ്പാക്കിയത് എൽഡിഎഫ് സർക്കാരാണ് എന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. അതിഥി തൊഴിലാളികൾക്കായി മറ്റൊരു ശ്രദ്ധേയ പദ്ധതി കൂടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡന്‍സ് ഇന്‍ കേരള' (ആലയ്) എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്തു.

6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്‌ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്‌ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള , വൃത്തിയും സുരക്ഷിതത്വവുമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലേബര്‍ കമ്മീഷണറേറ്റിന്റെ www.lc.kerala.gov.in എന്ന സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിഥി തൊഴിലാളികള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രവേശിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാം.

tt

പോര്‍ട്ടല്‍ മുഖാന്തിരം നിലവില്‍ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 370 ഓളം കെട്ടിടങ്ങള്‍ എൻറോൾ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാള്‍ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

English summary
Minister TP Ramakrishnan inaugurated new project for guest labourers in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X