കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ശ്രമം വിഫലമായപ്പോഴാണ് സമരമെന്നു പേരിട്ട് കലാപത്തിനിറങ്ങിയത്; തുറന്നടിച്ച് ടിപി രാമകൃഷ്ണന്‍

Google Oneindia Malayalam News

തിരുവന്തപുരം: കേരളത്തില്‍ കലാപം വിതയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് യുഡിഎഫും ബി ജെ പിയും അഴിച്ചുവിടുന്ന സമരാഭാസങ്ങളെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ദിവസവും സമരത്തിന്റെ പേരില്‍ പൊലീസിനെ ആക്രമിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

tp

'കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുന്നു'; രാജിവെച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌർ ബാദൽ!'കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുന്നു'; രാജിവെച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌർ ബാദൽ!

സെക്രട്ടറിയറ്റിനു മുമ്പില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബിജെപിക്കാര്‍ ആക്രമിച്ച ദൃശ്യവും പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ചവിട്ടുന്ന ദൃശ്വവും സമരക്കാരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നു. പാലക്കാട്ട് 12 പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും സമരത്തിനിറങ്ങിയവരുടെ ഗൂഢലക്ഷ്യത്തിന്റെ തെളിവാണ്.

അസംബന്ധ പ്രചാരണങ്ങളും വ്യക്തിഹത്യയും വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിഫലമായപ്പോഴാണ് സമരമെന്നു പേരിട്ട് ഇവര്‍ കലാപത്തിനിറങ്ങിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കോവിഡ് വ്യാപന ദൗത്യമാണ് സമരക്കാര്‍ നടപ്പാക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

 സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 21 പ്രദേശങ്ങളെ ഒഴിവാക്കി, ആകെ എണ്ണം 608 സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 21 പ്രദേശങ്ങളെ ഒഴിവാക്കി, ആകെ എണ്ണം 608

ജനജീവന്‍ പന്താടലാണ്. നിയമപാലകരായ സ്ത്രീകളെപ്പോലും ആക്രമിക്കുന്നതിനെ കുറിച്ച് അണികളെ തെരുവിലിറക്കിയവര്‍ക്ക് എന്തു പറയാനുണ്ട്. ആരോടാണ് നിങ്ങളുടെ സമരം. അക്രമവും നുണക്കഥകളും വ്യക്തിഹത്യയുമായി എത്രകാലം നിങ്ങള്‍ പിടിച്ചു നില്‍ക്കും? നിങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. വികസന ജനക്ഷേമ പദ്ധതികളുമായി ജനമനസുകളിലിടം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഇത് വിലപ്പോവില്ലെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Minister TP Ramakrishnan sharply criticizes UDF and BJP Over Protest In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X