Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട'; കാര്യവട്ടം ടിക്കറ്റ് വര്‍ദ്ധനയില്‍ കായിക മന്ത്രി

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കായികമന്ത്രി വി അബ്ദുറഹ്മാന്‍. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നവര്‍ ടിക്കറ്റെടുത്ത് കളി കാണാത്താവരാണെന്നും വില കുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ തവണ നികുതി ഇളവ് നല്‍കിയിട്ടും ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശനവുമായി എത്തുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.

kerala

അതേസമയം, ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കായിക പ്രേമികളെ സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയടിക്ക് അഞ്ചില്‍നിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. 18% ജി എസ് ടി നികുതിക്ക് പുറമേയാണ് 12% വര്‍ദ്ധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികള്‍ക്ക് കളി കാണാന്‍ 30% നികുതി നല്‍കണം. ഇത് സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി. കളി കാണാന്‍ എത്തുന്നതില്‍ ഏറെപ്പേരും വിദ്യര്‍ത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വന്‍കിട മദ്യക്കമ്പനികള്‍ക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സര്‍ക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്.

വന്‍കിട കമ്പനികള്‍ക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കൊള്ളയാണ് നടത്തുന്നത്. ക്രിക്കറ്റ്ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിന്‍വലിക്കണം .വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+