Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനത്ത് ഹർത്താലും മിന്നൽ 'ഹർത്താലും മിന്നൽ പണിമുടക്അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണം

കൊച്ചി∙ സംസ്ഥാനത്ത് ഹർത്താലും മിന്നൽ പണിമുടക്കുകളും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സിൻറെ കേരള ഘടകം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുമ്പോൾ അതിനെ പിന്നോട്ടുവലിക്കുന്ന പണിമുടക്കുകൾ അവസാനിപ്പിക്കണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചർച്ചകൾ ഉണ്ടാകണമെന്നും വിവിധ ചേംബറുകൾ ഇതിനായി സ്വാധീനം ചെലുത്തണമെന്നും വി.മുരളീധരൻ പറഞ്ഞു. ലോകടൂറിസം ദിനത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളമെന്നും മന്ത്രി ഓർമിപ്പിച്ചു.

vm new133113

വിഴിഞ്ഞം തുറമുഖവും കൊച്ചി -കോയമ്പത്തൂർ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികൾ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിൻറെ മുഖച്ഛായ മാറും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുൻഗണനയാണ് നൽകുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാൾ ഇരട്ടിവില നൽകേണ്ട സാഹചര്യം കേരളത്തിനുണ്ട്.

പരിസ്ഥിതി പ്രശ്നങ്ങളും വികസന പദ്ധതികൾ വരുമ്പോൾ പരിഗണിക്കേണ്ട വിഷയമാണ്. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുതെന്നും വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ സംരംഭങ്ങൾ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. തദ്ദേശ ഉത്പന്നങ്ങളുടെ ലോകവിപണി കണ്ടെത്താനാകണമെന്നും വി.മുരളീധരൻ പറഞ്ഞു.

വിവധ മേഖലകളിൽ ഗൾഫ് രാജ്യങ്ങളുമായി വലിയ സഹകരണം നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്നുണ്ട്. 2014ൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 28,000 കോടി രൂപയുടെ നിക്ഷേപം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത് അഞ്ച് ഇരട്ടിയായി. പ്രവാസി സമൂഹത്തിൻറെ ആരോഗ്യകരമായ ഇടപെടലുകൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂട്ടുന്നതായും വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

ഉപേക്ഷിക്കേണ്ട പല ബ്രിട്ടിഷ് രീതികളും രാജ്യത്ത് ഇന്നും തുടരുന്നുണ്ടെന്ന് വി.മുരളീധരൻ പറഞ്ഞു. രാജ്യത്തെ കോടതികളിലെ ദീർഘ അവധികൾ ബ്രിട്ടിഷ് ഭരണത്തിന്റെ ബാക്കിപത്രമെന്നു പറഞ്ഞ കേന്ദ്രമന്ത്രി, കോടതികൾ പിന്തുടരുന്ന അവധി സമ്പ്രദായത്തെയും വിമർശിച്ചു. ഭാരതീയതയിൽ ഊന്നിയുള്ള ആധുനികതയെ സ്വപ്നം കണ്ട മഹത് വ്യക്തിത്വം ആയിരുന്നു രാജാറാം മോഹൻ റോയ്. കൊച്ചി രാജ്യാന്തര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻറോയിയുടെ ജന്മദിനവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+