കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്: പൊതുവിദ്യാഭ്യാസ രംഗത്തിനുള്ള അംഗീകാരം: മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത് എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുൻവർഷത്തേതിനേക്കാൾ പോയിന്റ് കൂട്ടി ഒരുപടി മുന്നിൽ കയറാൻ ആയി എന്നതും വലിയ നേട്ടമാണെന്നും അദ്ദേഹം പഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ 862 പോയിന്‍റായിരുന്നു കേരളത്തിന് സ്വന്തമായിരുന്നത്.

'ഈ നേട്ടത്തെ അഭിമാനത്തോടെ കാണുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാംശ്രേണിയിൽ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ്'-വി ശിവന്‍കുട്ടി പറഞ്ഞു.

 vsivankutty-

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

മുൻവർഷത്തേതിനേക്കാൾ പോയിന്റ് കൂട്ടി ഒരുപടി മുന്നിൽ കയറാൻ ആയി എന്നതും വലിയ നേട്ടമാണ്. കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഉയർന്ന ഗ്രേഡ് നേടാൻ കേരളത്തിന്‌ തുണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
V Sivankutty about the education system in Kerala

English summary
minister V Sivankutty about Kerala is number one in school education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X