കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ധിപ്പിച്ച് മന്ത്രി ശിവന്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇതോടൊപ്പം തസ്തികയും ശമ്പളവും ഉയര്‍ത്തി പൊതുഭരണ ഉത്തരവിറക്കിയിട്ടുണ്ട്.

1

അഡീഷണല്‍ പിഎ തസ്തികയില്‍ ജോലി ചെയ്തിരുന്ന പിഎസ് ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും, ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന കെ സന്തോഷ് കുമാറിനെ അഡീഷണല്‍ പിഎയായും തസ്തിക പുനര്‍നിര്‍ണയിച്ചു. അടിമുടി മാറ്റമാണ് വരുത്തിയത്. തസ്തികയില്‍ മാറ്റം വന്നതോടെ എല്ലാവരുടെ ശമ്പളവും ഉയര്‍ന്നിരിക്കുകയാണ്.

ആനന്ദിന്റെ ശമ്പളം 60000 രൂപയില്‍ നിന്ന് 75500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40000 രൂപയില്‍ നിന്ന് 60000 രൂപയായിട്ടാണ് ഉയരുക. ശമ്പളം വര്‍ധിക്കുന്നതോടെ ഇരുവരുടെയും പെന്‍ഷനും ഇതിന് ആനുപാതികമായി വര്‍ധിക്കും.

അതേസമയം പേഴ്‌സണല്‍ സ്റ്റാഫില്‍ ക്ലര്‍ക്കായി കയറിയ സന്തോഷ് കുമാറിന് ഒരു വര്‍ഷം കൊണ്ടാണ് ഗസ്റ്റഡ് തസ്തികയായ അഡീഷണല്‍ പിഎ പോസ്റ്റ് ലഭിച്ചിരിക്കുന്നത്. ഈ മാസം 17നാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തസ്തികയും ഉയര്‍ത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

വലന്‍സിയയില്‍ റൊമാന്റിക് ഡേറ്റുമായി നയന്‍സും വിക്കിയും, കിസ്സ് വാള്‍ ലുക്ക് വൈറല്‍, ചിത്രങ്ങള്‍ കാണാം

സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടേതിന് സമാനമായ ശമ്പളാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കുക. അതേസമയം അഡീഷണല്‍ പിഎയുടെ ശമ്പളം സെക്രട്ടേറിയേറ്റിലെ സെക്ഷന്‍ ഓഫീസറുടേതാണ്.

ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രംഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രം

ഓഗസ്റ്റ് രണ്ടിന് മന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. പഴ്‌സണല്‍ സ്റ്റാഫുകളുടെ ന യമന അധികാരം മുഖ്യമന്ത്രിക്കാണ്. ഈ അംഗീകാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

English summary
minister v sivankutty's personal staff's gets promotion and salary hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X