Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ കാണുന്നത് കേരളത്തിലെ വികസനം മുടക്കാന്‍; വി മുരളീധരനെതിരെ വീണ്ടും ആഞ്ഞടിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിയെ ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിമര്‍ശനം. നീതി ആയോഗിന്റെ ദേശീയ സൂചികകളില്‍ ഒന്നാമതെത്തിയിട്ടും കേരളത്തെ അഭിനന്ദിക്കാത്ത കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രധാനമന്ത്രിയെ കാണുന്നത് തന്നെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കേന്ദ്രം തത്വത്തില്‍ അംഗീകരിച്ച പദ്ധതിയാണ് കെ - റെയില്‍. ഇത്തരം പദ്ധതിക്കെതിരെ പോലും പ്രചാരണം നടത്തി വികസനം മുടക്കാനാണ് വി മുരളീധരന്റെ ശ്രമം. ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ മുരളീധരന്റെ നടപടികള്‍ പ്രധാനമന്ത്രി വിലക്കണം. പൊതു ബജറ്റിലും റെയില്‍വേ വികസനത്തിലും കേരളം തഴയപ്പെട്ടപ്പോള്‍ വി മുരളീധരന്റെ ഇടപെടല്‍ എന്തായിരുന്നെന്നും വി ശിവന്‍കുട്ടി ചോദിക്കുന്നു.

1

തിരുവനന്തപുരം വിമാനത്താവളം, എച്ച്എല്‍എല്‍ തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുമ്പോള്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് വി മുരളീധരന്‍. നേമം റെയില്‍വേ ടെര്‍മിനല്‍ വെറും വാചകമടി മാത്രമായി അവശേഷിക്കുന്നു. കേന്ദ്ര മന്ത്രി എന്ന നിലയില്‍ വി മുരളീധരന്റെ ഇതുവരെയുള്ള സംഭാവന എന്താണ്? കേരളത്തില്‍ എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹിയിലെത്തിയാല്‍ സംസ്ഥാന താല്പര്യങ്ങള്‍ക്ക് എതിരായ നീക്കങ്ങള്‍ നടത്തുക എന്നതാണ് വി മുരളീധരന്റെ അജണ്ട.

2

യുക്രയിനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതില്‍ ഇടപെട്ടു എന്നാണ് മുരളീധരന്‍ അവകാശപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട ആളല്ലേ? ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവെയും മുഖ്യമന്ത്രി പ്രത്യേകിച്ചും നടത്തിയ ഇടപെടല്‍ വി മുരളീധരന്‍ കാണണം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സൗജന്യമായാണ് വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിച്ചത്.

3

കേരളം നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പോലും അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ച പദ്ധതി മുടക്കാന്‍ വി മുരളീധരന്‍ കച്ചകെട്ടി ഇറങ്ങുന്നത്. കായംകുളം കേന്ദ്രീയ വിദ്യാലയവും രാജ്യത്തിന്റെ അഭിമാനമായ കഴക്കൂട്ടം സൈനിക സ്‌കൂളുമൊക്കെ പൂട്ടിപോകുന്ന സാഹചര്യത്തില്‍ വി മുരളീധരന്റെ ഇടപെടല്‍ എന്താണെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു .

4

പൊതു ബജറ്റിലും റെയില്‍വേ വികസനത്തിലും കേരളം തഴയപ്പെട്ടപ്പോള്‍ വി മുരളീധരന്റെ ഇടപെടല്‍ എന്തായിരുന്നു? എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ വി മുരളീധരന്‍ എന്തെങ്കിലും ശ്രമം നടത്തിയിരുന്നോ?വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രശംസിച്ചതിനോടുള്ള വി മുരളീധരന്റെ നിലപാട് എന്താണ്?

5

മൂന്നരക്കോടിയുടെ കുഴല്‍പ്പണ കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പുകളില്‍ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി. വികസനവിരുദ്ധത തുടര്‍ന്നാല്‍ കേരളത്തില്‍ ഒരു മേല്‍വിലാസവുമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

6

അതേസമയം, കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിയെ ദിവസങ്ങള്‍ക്ക് മുമ്പ് വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെന്നാണ് വി ശിവന്‍കുട്ടി അന്ന് പറഞ്ഞത്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കരുത്. കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തില്‍ മുരളീധരന്‍ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+