'സുകുമാര കുറുപ്പ് ഞാനല്ല', ട്രോൾ പങ്കുവെച്ച് വി ശിവൻകുട്ടി, 'നേമം ഓർത്ത് കരഞ്ഞുകൊണ്ടേയിരിക്കും'
തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ തിയറ്ററുകള്‍ നിറഞ്ഞ് ഓടുമ്പോള്‍ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ തിരോധാനം വീണ്ടും വലിയ ചര്‍ച്ച ആവുകയാണ് ചാക്കോ കൊലപാതകത്തിന് ശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.
അതിനിടെ സുകുമാരക്കുറുപ്പിന്റെ ചിത്രവുമായി ചേര്‍ത്ത് വെച്ച് ചില ട്രോളുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുവര്‍ക്കും ഒരേ മുഖച്ഛായ ഉണ്ടെന്നാണ് ട്രോളുകള്‍. മന്ത്രി തന്നെ ട്രോള്‍ പങ്കുവെച്ച് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സുകുമാരക്കുറുപ്പിന്റെതായി മലയാളികളെല്ലാം കണ്ടിരിക്കുന്ന ഒരു ഫോട്ടോയുണ്ട്. വെട്ടിയൊതുക്കിയ താടിയും മീശയുമുളള വൃത്താകൃതിയിലുളള മുഖം. ഈ ചിത്രത്തിനൊപ്പം മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും ചേര്‍ത്ത് വെച്ചാണ് ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എവിടെയോ എന്തോ തകരാറ് പോലെ എന്നുളള കുറിപ്പിനൊപ്പമുളള ട്രോള്‍ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

''ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്'' എന്ന് ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ട് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി കമന്റ് ബോക്‌സിലേക്ക് എത്തിയത്. '' "നേമം" അതാണ് സഖാവേ ഇവരുടെ കരച്ചിലിന് കാരണം അതിപ്പോ അങ്ങനെ തന്നെ മുന്നോട്ട് പോകും'' എന്നാണ് കമന്റുകളിലൊന്ന്.

വി ശിവൻകുട്ടിയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്ന ചില കമന്റുകൾ നോക്കാം:
* '' സമയവും വയസും വെച്ച് നോക്കുകയാണെങ്കിൽ അത് മറ്റൊരാളാവാനാണ് സാധ്യത...കാരണം അയാൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുന്നതല്ലാതെ ഇത് വരെ അത് ആരും കണ്ടിട്ടില്ല ഒരു തെളിവും ഇല്ല....മറ്റൊരാളായി ജീവിക്കുന്നു''
* ''ആകെ ഉണ്ടായിരുന്ന നേമവും സഖാവ് ഇങ്ങെടുത്തു . പിന്നെ ഇവന്മാർ എന്ത് ചെയ്യും. അമ്പിളി മാമനെ നോക്കി ഓരി എങ്കിലും ഇടണ്ടേ. അത്രേ ഇപ്പോൾ അവർ ചെയ്യുന്നുള്ളൂ''

* '' ഇതൊക്കെ നിർമ്മിച്ചു വിടുന്ന സംഘി ഫാക്ടറിയിലേക്ക് നാരങ്ങാവെള്ളം വിതരണം ചെയ്യുന്നത് മൂരി വണ്ടിയിൽ കൊങ്ങികളാണ് എന്നത് നമ്മൾ കാണാതെ പോകരുത്''
* '' ഹേയ് ഒരിക്കലുമില്ല... ഇങ്ങൾ മേശയും കസേരയുമൊക്കെ തള്ളി താഴെയിട്ട ശിവൻകുട്ടിയാന്ന് ഇവിടെ ആർക്കാ അറിയാത്തത്...?''
* ''ഈ തെമ്മാടിത്തരത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി എടുക്കണം സഖാവേ. നമ്മളിങ്ങനെ വേണ്ട, പോട്ടെ എന്ന് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് ഇവന്മാർക്കു അസുഖം കൂടുന്നത്.. സഖാവിനൊപ്പം''

* ''നേമത്തെ തോൽവിക്ക് ശേഷം കോലിബിക്കാർക്ക് താടിവച്ച ആരെ കണ്ടാലും സ: ശിവൻകുട്ടിയായി തോന്നും; പേടി കിട്ടിയതാ സഖാവെ. സാവധാനം മാറി കൊള്ളും. ഏതായാലും കുമ്മനത്തിനോടും താടിവാല മാമനോടും ഉപമിച്ചില്ലല്ലോ അത്രയും സമാധാനം''.
* '' രണ്ടാം പിണറായി മന്ത്രിസഭയിൽ വേറെയും മന്ത്രിമാരുണ്ട്. ഇദ്ദേഹത്തെ മാത്രം ടാർഗറ്റ് ചെയ്ത് ട്രോളിയാൽ കുമ്മനംജിയെം മുപ്പത് ഡിഗ്രിയെം തോല്പിച്ചതിന്റെ ദണ്ണം ഇതുവരെ മാറീല്ലെന്ന് നാട്ടാർക്ക് തോന്നും''.
* ''ഇതിപ്പോ നിങ്ങൾ സ്വയം ട്രോൾ ആണോ ഉദ്ദേശിച്ചത്. അല്ലാതെ ഇതൊക്കെ ഇത്ര വല്യ കാര്യമാക്കി എടുക്കണോ. അങ്ങനാണെങ്കിൽ ഇതിനെ നേരം കാണൂ...''
Recommended Video

* ''അവന്മാരുടെ ഈ കരച്ചിൽ അവസാനിക്കില്ല. നേമം അത് ഓർത്ത് ഓർത്ത് കരഞ്ഞുകൊണ്ടിരിക്കും. സങ്കികൾക്കും കൊങ്ങികൾക്കും ചെകിട്ടത്ത് കിട്ടിയ അടി അല്ലേ. കരഞ്ഞു് തീർക്കട്ടെ. വേറെ വഴിയില്ലാ''.
* ''പ്രിയ സഖാവേ വഴിയിൽ മാലിന്യങ്ങൾ ഒരുപാട് കാണും നമ്മൾ അതിൽ കല്ലെടുത്ത് അറിയാതിരിക്കാൻ ശ്രമിക്കുക കാരണം കല്ലെറിയുമ്പോൾ അതിൽനിന്നും ചിലപ്പോൾ നമ്മുടെ ദേഹത്തേക്ക് വന്നു പതിക്കും''
* '' അല്ലെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു... കാരണം സുകുമാരകുറുപ്പ് അതി ബുദ്ധിമാൻ ആയിരുന്നു...''












Click it and Unblock the Notifications