'കള്ള് കേരള പാനിയമെങ്കിൽ കഞ്ചാവ് കേരള ചെടി'; മന്ത്രി വി ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ട്രോള്‍ മഴ
തിരുവനന്തപുരം: കള്ള കേരള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍മതിയെന്ന മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹലരിക്കെതിരെ ഔദ്യോഗിക വസതിയില്‍ ദീപം തെളിയിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മന്ത്രിയുടെ ഈ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. മന്ത്രിയുടെ ഫേസ്ബുക്കിന്റെ കമന്റ് സെക്ഷനില്‍ നിറയെ പരിഹാസ രൂപേണയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

കള്ള് കേരളത്തിലുള്ള പാനീയം ആണത്രേ... അപ്പൊ കഞ്ചാവ് കേരളത്തിലുള്ള ചെടിയും എം.ഡി.എം.എ കേരളത്തിലുള്ള പൊടിയും അല്യോ സഖാവേ ? എജ്ജാതി...' എന്നായിരുന്നു ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കമന്റ്. കള്ള് കേരളത്തിലുള്ള പാനീയം എന്ന് വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി. ഇനി മുതല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനു കള്ള് കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കൂ. കള്ള് കുടിച്ചു വാഹനം ഓടിച്ചാല്‍ കേസ് ഉണ്ടാവില്ല എന്ന നിയമം കൂടി കൊണ്ട് വരൂ എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്.

മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്നലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചിരുന്നു

ഇതേ തുടര്‍ന്നാണ് മന്ത്രി വി ശിവന്‍കുട്ടി വീട്ടില്‍ ദീപം തെളിയിച്ചത്. വൈകിട്ട് ആറ് മണിക്ക് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്നത്. 'മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമ?ല്ലോ.. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണല്ലോ.. നമുക്ക് തന്നെ അറിയാമല്ലോ രണ്ടിന്റെയും ഭവിഷ്യത്ത് എന്തായിരിക്കുമെന്നത്. അത് രണ്ടും രണ്ടായിത്തന്നെ കണ്ടാല്‍ മതിയാകും...-എന്നാണ് മന്ത്രി പറഞ്ഞത്.

കള്ള് കേരളത്തിലുള്ള പാനീയം; കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതി; വി ശിവന്‍കുട്ടി. എന്റെ സി.പി.എം സുഹൃത്തുക്കളേ, ഈ കുട്ടിയെ ഒന്ന് ചങ്ങലക്കിടുന്നതാണ് നിങ്ങളുടെ പാര്‍ട്ടിക്ക് നല്ലത്''

'എല്ലാ സ്‌കൂളിലും ഉച്ചഭക്ഷണത്തിന്റെകൂടെ വെള്ളത്തിനുപകരം 100മില്ലി കള്ള് കൂടി ഉള്‍പ്പെടുത്തുക.'വീടുകളില്‍ ദീപം തെളിയിക്കുന്നതിന്ന് പകരം ബാറുകളുടെ ലൈറ്റ് അണച്ച് ഗേറ്റ് പൂട്ടിയാല്‍ മതി, ''ഫസ്റ്റ് ബീവറേജ് ഔട്ട് ലൈറ്റ് അടച്ചിട്ടു നമുക്ക് ദീപം തെളിയിക്കം. ദീപം തെളിയിച്ചിട്ടു കൊറോണ പോയി. അടുത്തത്.''എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസം.

ദീപം തെളിയിക്കല്‍ നിറുത്തി. ബാറുകള്‍ക്ക് പെര്‍മിഷന്‍ കൊടുക്കുന്നത് സ്വിച് ഓഫ് ആക്കിയാല്‍ മതി, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ വീര്യം കൊണ്ട് വിരല് കത്താതെ നോക്കണേ സാറേ, ലൈറ്റ് തെളിയിച്ചാല്‍ മയക്കുമരുന്നൊക്കെ കൂവപ്പൊടി ആയി മാറുമോ ജീ എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്.












Click it and Unblock the Notifications