'മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല'; ചാനല്‍ വാര്‍ത്തയെ പൊളിച്ചടുക്കി മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്ന് ആരോപിച്ച് മന്ത്രി വീണ ജോര്‍ജ് രംഗത്ത്. കേരളത്തിലെ പ്രമുഖ ചാനല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് മന്ത്രി ആരോപിക്കുന്നത്യ. വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്നും മന്ത്രി വീഡിയോ സഹിതം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കുറിച്ചാണ് വാര്‍ത്ത. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത. എന്താണ് യാഥാര്‍ത്ഥ്യം?

അത്യാഹിത വിഭാഗത്തില്‍ 4 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്. നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തില്‍
തന്നെ പ്രവര്‍ത്തനം ആരംഭിച്ചെന്ന് മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു. മന്ത്രിയുടെ വാക്കുകളിലേക്ക്..
നിരന്തരം സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കുറിച്ചാണ് വാര്‍ത്ത. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത. എന്താണ് യാഥാര്‍ത്ഥ്യം?
ഇന്ന് അല്‍പം മുമ്പ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി അയച്ചു തന്ന വീഡിയോയാണിത്. ഇത് പരിശോധിക്കാം. അത്യാഹിത വിഭാഗത്തില്‍ 4 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.
നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തില്‍
തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാല്‍ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളത്.












Click it and Unblock the Notifications