കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' എല്ലാ നഗരങ്ങളിലും ‌സ്ത്രീകൾക്കായി താമസകേന്ദ്രം ഒരുക്കും; ആപ്പിലൂടെ രജിസ്റ്റ‍ർ ചെയ്യാം'; വീണ ജോർജ്

Google Oneindia Malayalam News

കൊച്ചി: സ്ത്രീകൾക്ക് ആസ്വാസം ഏകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായി സുരക്ഷിത താമസ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ .

'എന്റെ കൂട്' താമസ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നുവീണ ജോർജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപത്തെ എൻ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ ഓടിക്കുന്ന ടാക്സികള്‍ 'എന്റെ കൂട്' പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

1

വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും എത്തി രാത്രി വൈകി തിരിച്ചുപോകാന്‍ സാധിക്കാത്ത ആളുകൾക്കാണ് പ്രധാനമായും പദ്ധതി പ്രയോജനപ്പെടുക എന്നും വനിതാ - ശിശു വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലും ഇത്തരം താത്കാലിക താമസ സൗകര്യം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള 'എന്റെ കൂട്' സുരക്ഷിത താമസ കേന്ദ്രങ്ങളിലേക്കും വനിതാ വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലേക്കും സ്ത്രീകള്‍ക്ക് സുരക്ഷിതമായെത്തുന്നതിന് സ്ത്രീകള്‍ ഓടിക്കുന്ന ടാക്സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ടെന്നും ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങള്‍ ആപ്പില്‍ നിന്ന് മനസിലാക്കാമെന്നും വീണ പറഞ്ഞു.

2

താമസിക്കുന്നതിനായി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. എന്റെ കൂട് പദ്ധതിയെയും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും ആപ്പില്‍ നോക്കി ബെഡിന്റെ ലഭ്യതയും സൗകര്യങ്ങള്‍ തുടങ്ങിയവ ‌ മനസിലാക്കാൻ സാധിക്കുന്നതായിരിക്കുമെന്നും മന്ത്രി പറയുന്നു.
വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് 133 ബെഡുകളാണ് ഉള്ളത്.. ഹോസ്റ്റലുകൾ ഇല്ലാത്ത് സ്ഥലങ്ങളിലും സ്ഥലം ലഭ്യമാം
ആകുന്നതിന് അനുസരിച്ചു ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും അടുത്ത മാസം വനിതാ വികസന കോര്‍പ്പറേഷന്റെ 100 ബെഡുള്ള ഹോസ്റ്റല്‍ കാക്കനാട് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

3

അതേസമയം, രാത്രി സമയങ്ങളില്‍ ന​ഗരത്തിൽ എത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി താമസിക്കാൻ സ്ഥലം ഒരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് എന്റെ കൂട് പദ്ധതി കൊണ്ടുവന്നത്. കോഴിക്കോട് 2015 ലും തിരുവനന്തപുരത്ത് 2017 ലും ആണ് പദ്ധതി ആരംഭിച്ചത്.

4

താമസിക്കാൻ വരുന്നവർക്ക് ആ ദിവസം വൈകിട്ട് ആറര മുതല്‍ പിറ്റേന്ന് രാവിലെ ഏഴര വരെയാണ് എന്റെ കൂടിന്റെ പ്രവർത്തന സമയം. വെളുപ്പിന് മൂന്ന് മണി വരെ എത്തുന്നവര്‍ക്കും ഇവിടെ പ്രവേശനം അനുവദിക്കും. രാത്രി എട്ടു മണിവരെ എത്തുന്നവർക്കുവേണ്ടി സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും. പരമാവധി മൂന്ന് ദിവസം വരെ ഇവിടെ താമസിക്കാനാകും.

English summary
Minister veena George said that a shelter for women will arranged in every city; You can register through an application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X