Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരിയാണിയും പൊരിച്ച കോഴിയും; ശങ്കുവിന്റെ ആവശ്യം മന്ത്രി കേട്ടു, അങ്കണവാടിയിലെ മെനു പരിഷ്‌ക്കരിക്കും

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ ആവശ്യത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ശങ്കുവിന്റെ അപേക്ഷ പരിഗണിച്ച് മെനു പരിഷ്‌ക്കരിക്കുന്നത് ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പർ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന പ്രജുൽസ് എസ് സുന്ദർ എന്ന കുട്ടിയാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന പരിഭവം അമ്മയോട് പറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി പ്രതികരണവുമായി എത്തിയത്.

Shanku

നിഷ്കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. അത് ഉൾക്കൊള്ളുകയാണ്. അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി, അത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. അങ്കണവാടിയിലെ മെനു എങ്ങനെ പരിഷ്ക്കരിക്കാമെന്നത് ചർ‌ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വളരെ മനോഹരവും നിഷ്‌ക്കളങ്കമായ ആവശ്യമാണ് ആ കുഞ്ഞ് ആവശ്യപ്പെട്ടിരിക്കുന്നത് അവന് അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നതാണ്. ഒരു കാര്യം ഇകുമായി ബന്ധപ്പെട്ട് പറയാനുള്ളത് ആ അമ്മയ്ക്കും അങ്കണവാടി ടീച്ചർക്കും അവിടെ ഉള്ള എല്ലാവർക്കും എന്റെ സ്‌നേഹാഭിവാദ്യങ്ങൾ.

പ്രിയപ്പെട്ട ശങ്കുവിന്റെ ആവശ്യം പരിഗണിച്ച നമുക്ക് ഇത് പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് ആലോച്ചിക്കാം. മുട്ടയും പാലും നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് വിജയകരമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള മെനു എങ്ങനെ പരിഷ്‌ക്കരിക്കാം എന്നത് പ്രിയപ്പെട്ട ശങ്കുമോൻ ഉൾപ്പെടെയുള്ള എല്ലാ കുഞ്ഞുങ്ങളോടും പറയാൻ ആഗ്രഹിക്കുകയാണ്, മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. കുഞ്ഞിക്കുട്ടികളുടെ ആവശ്യം അത് നിറവേറ്റാൻ കാണിക്കുന്ന മനസ്സിന് അഭിനന്ദനങ്ങൾ, തീർച്ചയായും അത് അർഹത പെട്ടത് ആണ് .. ഈ സർക്കാരിൽ അവർക്ക് വിശ്വാസം ഉണ്ട് ,

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ആവിശ്യത്തിന് പരിഗണന നൽകിയ ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബഹു: വീണജോർജിന് അഭിനന്ദനങ്ങൾ, അങ്കൺവാടികളിലെ കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം പ്രൊവൈഡ് ചെയ്യുന്നതിലേക്കായി മെനു പരിഷ്ക്കരിക്കണം. ബിരിയാണിയും പൊരിച്ച കോഴിയും കുഞ്ഞുങ്ങളുടെ ദഹന വ്യവസ്ഥയ്ക്ക് യോജിച്ചതാണോ എന്ന് കൂടി പരിശോധിക്കണം. ശങ്കു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+