Get Updates
Get notified of breaking news, exclusive insights, and must-see stories!

'എട്ട് നോയമ്പും, ഓണക്കാലവും'; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പുന:പരിശോധിക്കണമെന്ന് മന്ത്രി വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എന്‍ വാസവന്‍ രംഗത്ത്. എട്ട് നോയമ്പും, ഓണക്കാലവും, അയങ്കാളി ദിനവും, ശ്രീനാരായണഗുരു ജയന്തിയും ഒന്നിക്കുന്ന കാലയളവിലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

'മുന്‍ കീഴ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ജനപ്രതിനിധി മരണപ്പെട്ടിട്ട് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ്. ഏത് സമയത്തും തെരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്. ഇലക്ഷന്‍ നടക്കുന്ന മേഖലയുടെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിച്ചില്ല'- മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മന്ത്രിയുടെ വാക്കുകളിലേക്ക്...

by election

എട്ട് നോയമ്പും, ഓണക്കാലവും, അയങ്കാളി ദിനവും, ശ്രീനാരായണഗുരു ജയന്തിയും ഒന്നിക്കുന്ന കാലയളവിലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനത്തില്‍ അസാധാരണമായൊരു നീക്കം കാണുന്നു. മുന്‍ കീഴ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ജനപ്രതിനിധി മരണപ്പെട്ടിട്ട് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ്. ഏത് സമയത്തും തെരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്.

ഇലക്ഷന്‍ നടക്കുന്ന മേഖലയുടെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിച്ചില്ല. പുതുപ്പള്ളി അംസബ്ലി മണ്ഡലത്തിലാണ് ചരിത്ര പ്രസിദ്ധമായ എട്ട് നോമ്പ് ആചരണമുള്ള മണര്‍കാട് സെന്റ് മേരീസ് യാക്കോബായ പള്ളി. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജാതി-മത ഭേതമെന്യേ നോമ്പ് ആചരിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മണര്‍കാട് പള്ളി.

സെപ്തംബര്‍ 1 മുതല്‍ 8 വരെയാണ് തീര്‍ത്ഥാടന കാലയളവ്. ടൂറിസം മാപ്പില്‍ ഇടംപിടിച്ച ഒരു പില്‍ഗ്രിം ടൂറിസം സെന്റര്‍ കൂടിയാണ് ഈ തീര്‍ത്ഥാട കേന്ദ്രം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഓഗസ്റ്റ് 29നും, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ഓഗസ്റ്റ് 28 നും, യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം ഓഗസ്റ്റ് 31 നും കേരളം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളെല്ലാം നടക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. കേരളത്തിലെ ജനങ്ങളുടെ സന്തോഷകമായ ഈ ആഘോഷ നാളുകളുടെ ഇടയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് ഇലക്ഷന്‍ കമ്മീഷന്‍ പുനപരിശോധിച്ച് നീട്ടി വെക്കണം. ഇത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുവാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+