Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായുടെ സഹകരണ മന്ത്രാലയം; എതിർപ്പുമായി കോൺഗ്രസും സിപിഎമ്മും, സർവകക്ഷി യോഗം വിളിക്കും

കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ സംസ്​ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന്​ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: രണ്ടാം മോദി മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് തൊട്ടുമുൻപാണ് കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപീകരിക്കപ്പെടുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് സഹകരണ വകുപ്പിന്റെയും ചുമതല. അതേസമയം സഹകരണ വകുപ്പിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുകയാണ്. സംസ്​ഥാനങ്ങളുടെ അധികാരത്തിലേക്ക്​ കടന്നുകയറാനുള്ള കേന്ദ്രസർക്കാറിന്‍റെ നീക്കമാണിതെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിക്കുന്നു.

Amit Shah

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ സംസ്​ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന്​ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്​ഥാനങ്ങളുടെ അധികാരപരിധിയിലേക്ക്​ കടന്നു കയറുക എന്ന ദുരുദ്യേശത്തോടെയുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്ന്​ മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ തന്നെ വിമർശനമുയർന്നിരുന്നു. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വിജയകരമായി തുടരുന്ന സഹകരണപ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന്​ മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    പൂജയും മന്ത്രച്ചരടുമായി പുതിയ ആരോഗ്യ മന്ത്രി Mansukh L Mandavi Ya

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+