Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാര്‍ കൊവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരം മന്ത്രി മന്ദിരത്തിലാണ് വിഎസ് സുനില്‍ കുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് പ്രതിരോധ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.

vs sunil kumar

Recommended Video

cmsvideo
    A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

    എന്നാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍ കരുതല്‍ നടപടിയുടെ ഭാഗമയാണ് താന്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. അവലോകന യോഗങ്ങളിലും മറ്റ് മേഖല സന്ദര്‍ശനങ്ങളിലും മാസ്‌കും കയ്യുറയും ധരിച്ചാണ് മന്ത്രി എത്തിയത്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഓണ്‍ലൈനിലൂടെയും ടെലിഫോണിലൂടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

    അതേസമയം, കേരളത്തില്‍ ഇന്നലെ 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി (ഉഷശയീൗശേ)1) 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+