കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെ പീഡിപ്പിച്ച നേതാക്കളുടെ പേര് ബിജു പറയുന്നു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സോളാര്‍ കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്റ്റാര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ സരിത ആരുടേയും പേരുവിവരങ്ങള്‍ വെളിപിപെടുത്തിയിട്ടില്ലെന്നായിരുന്നു വിവരം. എന്നാല്‍ പിടിക്കപ്പെട്ടതോടെ സരിതയുടെ ഏറ്റവും വലിയ ശത്രുവായ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ആ പേരുകള്‍ വെളിപ്പെടുത്തുന്നു.

ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയ വിവരം കൈരളി പീപ്പിള്‍ ചാനലാണ് പുറത്തുവിട്ടത്. കേന്ദ്രമന്ത്രി കെസി വേണു ഗോപാലും മുന്‍ മന്ത്രി കെബി ഗണേഷ് കുമാറും ടൂറിസം മന്ത്രി എപി അനില്‍കുമാറും സരിത പറഞ്ഞ നേതാക്കളില്‍ മൂന്ന് പേരാണെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ മൂവരും ആ പട്ടികയില്‍ ഉള്ളതില്‍ തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നാണ് ബിജുവിന്റെ വാക്കുകള്‍.

Saritha S Nair

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവ കോടതില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെ പലരും ലൈംഗികമായി ഉപയോഗിച്ചുവെന്ന കാര്യം സരിത പറഞ്ഞിരുന്നു എന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതി തിരക്കുകള്‍ക്കിടയില്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ ഉണ്ട്.

സരിതയുടെ മൊഴി എടുത്തിട്ടില്ല എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായും മജിസ്‌ട്രേറ്റ് പറയുന്നു. തന്നെ നാലു നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു സരിതയുടെ മൊഴി. അതില്‍ മൂന്ന് പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/yMcmfKs3Uzs" frameborder="0" allowfullscreen></iframe></center>

English summary
Solar scam accused Biju Radhakrishnan says to media that ministers abused Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X