അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു: ഇരുപാർട്ടികളുടേയും ചരിത്രത്തിലെ ഏക മന്ത്രിമാർ
തിരുവനന്തപുരം: മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചു. എല്‍ ഡി എഫിലെ ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷമാണ രാജി. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ആന്റണി രാജുവിന് ഗതാഗത വകുപ്പിന്റെ ചുമതലയുമാണ് ഉള്ളത്.
ഐ എന്‍ എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന് കേരള സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി ലഭിച്ച മന്ത്രി സ്ഥാനമായിരുന്നു അഹമ്മദ് ദേവർ കോവിലിന്റേയും ആന്റണി രാജുവിന്റെയും മന്ത്രി സ്ഥാനം. ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും. നേരത്തെ മന്ത്രിമാരായിരുന്ന ഇരുവരും യഥാക്രമം കേരള കോണ്‍ഗ്രസ് ബിയുടേയും കോണ്‍ഗ്രസ് എസ്സിന്റേയും പ്രതിനിധികളാണ്.

ഗണേഷ് കുമാറിന് ഗതാഗത വകുപ്പിന്റേയും കടന്നപ്പള്ളിക്ക് രാമചന്ദ്രന് ഗതാഗത വകുപ്പിന്റേയും ചുമതലയായിരിക്കും ലഭിക്കും. ഇരുവരും സമാന വകുപ്പുകള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നു. അതേസമയം ഗതാഗത വകുപ്പിന് പകരം മറ്റേതെങ്കിലും വകുപ്പ് തരണമെന്ന ആവശ്യം നേരത്തെ കെബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് എല്‍ ഡി എഫ് അംഗീകരിച്ചില്ലെന്നാണ് സൂചന.
പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. ഐ എന്‍ എല്ലിന്റെ ഏക എം എല്‍ എയായ തന്നെ മന്ത്രിയാക്കിയത് എല്‍ ഡി എഫ് ആണ്. ആ എല്‍ ഡി എഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർ കോവില്‍ പറഞ്ഞു. വിഴിഞ്ഞം അടക്കം രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടര വർഷം കൊണ്ട് കൂടുതല്‍ വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നേതാവായിരുന്നു ആന്റണി രാജു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹവും വ്യക്തമാക്കി. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെ എസ് ആർ ടി സിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. താനിരുന്ന കസേരയോടായിരുന്നു വിമർശനങ്ങള്‍ ഉയർന്നത്. ഒന്നും വ്യക്തിപരമായി എടുക്കിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications