കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി മന്ദിരങ്ങളില്‍ ജൈവപച്ചക്കറി കൃഷി; പിന്തുണയുമായി ഗവര്‍ണറും...

Google Oneindia Malayalam News

തിരുവനന്തപുരം: ജൈവപച്ചക്കറിയ്ക്കും അടുക്കളത്തോട്ടത്തിനുമൊക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ പ്രചാരവും പിന്തുണയും നല്‍കുകയാണ്. സിപിഎമ്മും ജൈവപച്ചക്കറിയുടെ പ്രചാരകരാണ്. ധനമന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വലിയതോതില്‍ പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ചിരുന്നു. മന്ത്രിമന്ദിരങ്ങളില്‍ ജൈവ പച്ചക്കറിത്തോട്ടമുണ്ടാക്കി മാതൃകയാകുകയാണ് എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍.

ജേക്കബ് തോമസിന്റെ അഴിമതിപ്പട്ടിക കണ്ടാല്‍ ഞെട്ടും; കളക്ടര്‍മാര്‍ ഉള്‍പ്പടെ 1700ലേറെ ഉദ്യോഗസ്ഥര്‍!!!ജേക്കബ് തോമസിന്റെ അഴിമതിപ്പട്ടിക കണ്ടാല്‍ ഞെട്ടും; കളക്ടര്‍മാര്‍ ഉള്‍പ്പടെ 1700ലേറെ ഉദ്യോഗസ്ഥര്‍!!!

മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, ടിപി രാമകൃഷ്ണന്‍, പികെ ശ്രീമതി ടീച്ചര്‍ എന്നിവരെല്ലാം ഔദ്യോഗിക വസതിയില്‍ ജൈവപച്ചക്കറി തോട്ടം വച്ച്പിടിപ്പിച്ച് കഴിഞ്ഞു. ജൈവപച്ചക്കറി കൃഷിക്ക് എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹനവുമായി കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും രംഗത്ത് വന്നിരിക്കുന്നു. പച്ചക്കറി മാത്രമല്ല ഔഷധ സസ്യങ്ങളും രാജ്ഭവനില്‍ നട്ടുപിടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...

സിപിഎം

സിപിഎം

കേരളത്തില്‍ വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുകയെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. പാര്‍ട്ടി തലത്തില്‍ തന്നെ ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു

തോമസ് ഐസക്ക്

തോമസ് ഐസക്ക്

ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിതലത്തിലും കുടുംബശ്രീകളിലൂടെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുമെല്ലാം ജൈവകൃഷി നടത്തുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

മന്ത്രിമന്ദിരം

മന്ത്രിമന്ദിരം

മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും ജൈവപച്ചക്കറി കൃഷി നടത്തി മാതൃകയാവുകയാണ് എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍. മന്ത്രിമാരായ വിഎസ് സുനില്‍കുമാറും പി രാമകൃഷ്ണന്‍, പികെ ശ്രീമതി ടീച്ചര്‍ എന്നിവരും ജൈവകൃഷി ആരംഭിച്ചുകഴിഞ്ഞു.

കൃഷിമന്ത്രി

കൃഷിമന്ത്രി

മന്ത്രിമന്ദിരങ്ങളില്‍ ആദ്യം ജൈവ കൃഷി തുടങ്ങിയത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ്. വിഷരഹിത പച്ചക്കറികള്‍ കേരളത്തില്‍ എല്ലായിടത്തും ലഭിക്കണം. അതിന് അടുക്കളതോട്ടങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

പി സദാശിവം

പി സദാശിവം

കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നല്ലൊരു കര്‍ഷകനും കൂടിയാണ്. തമിഴ്‌നാട്ടില്‍ അ്‌ദ്ദേഹത്തിന് കൃഷിയിടമുണ്ട്. രാജ്ഭവനിലുമുണ്ട് ചെറിയ പച്ചക്കറിത്തോടം. രാജ്ഭവനില്‍ ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് മന്ത്രിമാര്‍ക്ക് പിന്തുണ നല്‍കുകയാണ് അദ്ദേഹം.

English summary
LDF Ministers and Kerala Governor promote Organic farming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X