കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ മേഖലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പിന്തുണയുമായി ജനപ്രതിനിധികള്‍

Google Oneindia Malayalam News

കണ്ണൂര്‍: മലബാര്‍ മേഖലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും മന്ത്രിമാരും വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു. വാക്‌സിനേഷന്‍ കേന്ദ്രമായ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ തന്നെ നേരിട്ടെത്തി. മറ്റിടങ്ങളിലെ പോലെ ആദ്യ ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും തന്നെയാണ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.

1

അതേസമയം കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യദിനം കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടന്നത്. കൊവിഡ് രോഗികളെ പരിചരിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുകയെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരുമടക്കം ആകെ 27233 പേര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിരുന്നു.

പാലക്കാട് മുതല്‍ കാസര്‍കോട് വരെ 56 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ജില്ലാ തല ഉദ്ഘാടനങ്ങള്‍ നടന്ന എല്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടും കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടറും ആദ്യ കുത്തിവെപ്പ് എടുത്തു. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് വേദന കുറവുള്ള വാക്‌സിനാണ് ഇതെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ രമാദേവി പറഞ്ഞു.

Recommended Video

cmsvideo
മലബാര്‍ മേഖലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പിന്തുണയുമായി ജനപ്രതിനിധികള്‍

വാക്‌സിനെ കുറിച്ചുള്ള ആശങ്ക ജീവനക്കാര്‍ക്കിടയില്‍ തന്നെ ഉള്ളതിനാല്‍ അവര്‍ക്കും സാധാരണക്കാര്‍ക്കും ധൈര്യം പകരുകയാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ച് കൊണ്ട് ഡോക്ടര്‍മാര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുള്ളത് കോഴിക്കോടാണ്. കുറവ് കാസര്‍കോട് ജില്ലയിലും. നേരത്തെ മേയര്‍ ഡോ. ബീന ഫിലിപ്പാണ് കോഴിക്കോട് ജില്ലയില്‍ വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തത്. 33,799 പേരാണ് വാക്‌സിനേഷനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
ministers comes to support vaccination process in malabar region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X