മന്ത്രിമാർ ഫോൺ വിളിച്ചാൽ എടുക്കാറില്ല; വിമർശനവുമായി യു പ്രതിഭ
കായംകുളം: മന്ത്രിമാർ ഫോൺ വിളിച്ചാൽ എടുക്കാത്തതിനെപ്പറ്റി പൊതുവേദിയിൽ വിമർശനവുമായി യു.പ്രതിഭ എംഎൽഎ. വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ ഫോണിൽ ബന്ധപ്പെടുന്നത്. തിരക്കാണെങ്കിൽ പോലും പിന്നീട് തിരിച്ചുവിളിക്കുന്ന മന്ത്രിമാർ കുറവാണ്. എന്നാൽ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അങ്ങനെയല്ലെന്നും അദ്ദേഹത്തെ വേദിയിലിരുത്തി എംഎൽഎ പറഞ്ഞു.
മന്ത്രിമാർ നൂറായിരം പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കുള്ളവരാണ്. അവർക്ക് അസൗകര്യമാകുമോ എന്നൊക്കെ നൂറുവട്ടം ചിന്തിച്ചാണ് ഒരുവട്ടം വിളിച്ചു നോക്കുന്നത്. എന്നാൽ, മന്ത്രി വി ശിവൻകുട്ടി ഒരൊറ്റ കോൾ കണ്ടാൽ മതി, കോൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു വിളിക്കുമെന്നും എംഎൽഎ യു പ്രതിഭ പറഞ്ഞു. കായംകുളത്ത് പൊതു പരിപാടിയിലായായിരുന്നു പ്രതിഭയുടെ വിമർശനം.

എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും മിക്കവാറും വിളിക്കാറുണ്ട്. എത്ര തിരക്കിലാണെങ്കിലും പരമാവധി ഫോണെടുക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ കൃത്യമായും ശ്രമിക്കാറുണ്ട്.

അപൂർവമായിട്ടാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പൊതുവേദിയിലെ പ്രസംഗത്തിനിടയിൽ പറഞ്ഞു. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും എംഎൽഎ പറഞ്ഞു.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
പക്ഷേ, മറ്റൊരു മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്നാണ് പ്രതിഭയുടെ പരാതി. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസ്സിലാക്കുന്നത് അനുചിതമായിരിക്കും.ഫോണെടുക്കാത്ത മന്ത്രി ആരാണെന്ന് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞില്ല. പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ പരിപാടിക്കിടെ മന്ത്രി വി.ശിവന്‍കുട്ടി, ആലപ്പുഴ എംപി എ എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് യു പ്രതിഭ എംഎൽഎയുടെ വിമർശനം.












Click it and Unblock the Notifications